HOME
DETAILS

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

  
Sudev
June 15 2025 | 08:06 AM

Former Australian cricketer Michael Clarke has spoken out in praise of Indian spinner Kuldeep Yadav

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ജൂൺ 20 മുതലാണ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോൾ  ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ക്ലർക്ക്. കുൽദീപ് യാദവ്‌ ഇന്ത്യയുടെ എക്സ് ഫാക്ടർ ആണെന്നാണ് ക്ലർക്ക് പറഞ്ഞത്. 

"കുൽദീപ് യാദവിനെ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ത്യയുടെ ആദ്യ സ്പിന്നർ ആവാനുള്ള അവകാശം അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്. കുൽദീപ് ഒരു മാച്ച് വിന്നറും എക്സ് ഫാക്ടറും ആണ്. അവൻ ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ കളിക്കാരനാണ്. കുൽദീപ് വളരെ ആത്മവിശ്വാസത്തോടെയും മികച്ച രീതിയിലുമാണ് പന്തെറിയുന്നത്. വലിയ മത്സരങ്ങളിലാണ് അദ്ദേഹം കളിക്കാൻ ആഗ്രഹിക്കുന്നത്. മറ്റാർക്കും ഒന്നും ചെയ്യാൻ സാധിക്കാത്തപ്പോൾ ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടാൻ കഴിയുമെന്ന് കുൽദീപ് വിശ്വസിക്കുന്നു. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ഇന്ത്യയ്ക്ക് അത്തരം കളിക്കാരെയാണ് ആവശ്യം" മൈക്കൽ ക്ലർക്ക് റേവ് പോർട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രോഹിത് ശർമയുടെ വിരമിക്കലിന് ശേഷം ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുത്തത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തും തെരഞ്ഞെടുക്കപ്പെട്ടു. ടീമിൽ ഇടംകയ്യൻ പേസർ അർഷദീപ് സിങ് ഇടം നേടി. താരം ഇതാദ്യമായാണ് ടെസ്റ്റ് ടീമിൽ ഇടം നേടുന്നത്. ലയാളി താരം കരുൺ നായരും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശനും ഇടം പിടിച്ചു. നീണ്ട വർഷക്കാലങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Former Australian cricketer Michael Clarke has spoken out in praise of Indian spinner Kuldeep Yadav



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 days ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  3 days ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  3 days ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  3 days ago