HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യും

  
backup
September 05 2016 | 20:09 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8d


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌നേഹപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്നു.
2015-16 കാലയളവില്‍ മുന്നൂറോളം സ്‌കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ .ശൈലജ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 206.81 ലക്ഷം രൂപ ചെലഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 328 ട്രൈസ്‌കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു സ്വാഗതം ആശംസിക്കും. കെ മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ജില്ലാ കസക്ടര്‍ എസ്.വെങ്കടേസപതിയും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വി .രഞ്ജിത്, ബി .പി. മുരളി, ഡോ.ഗീതാ രാജേശേഖരന്‍, എസ് കെ പ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനാട് ജയന്‍, ലതകുമാരി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എല്‍ .രാജന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറയും.
അശരണരും അഗതികളും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് രൂപം കൊടുത്തിട്ടുള്ള പദ്ധതികളിലൊന്നാണ് സ്‌നേഹം. സ്‌നേഹം പദ്ധതി ഒരു മെഗാ പ്രൊജക്ടാണെന്നും വ്യക്തികള്‍, സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. സ്‌കൂള്‍തലത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയും അന്നമില്ലാത്തവര്‍ക്ക് ഒരുനേരത്തെ അന്നമെങ്കിലും നല്‍കുന്ന പാഥേയം എന്ന പദ്ധതിയും നവംബറോടുകൂടി ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നു ഒരു രൂപ മുതലുള്ള സംഭാവനകള്‍ ശേരിച്ച് രോഗബാധിതരടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പാലിയേറ്റീവ് പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago