ട്രാഫിക് പരിഷ്കാരം: തര്‍ക്കം രൂക്ഷമാകുന്നു; ബസുകള്‍ക്കെതിരേ നടപടി തുടങ്ങി
ആയഞ്ചേരി: ബസുകളുടെ സ്റ്റോപ്പും പാര്‍ക്കിങ്ങും പുന:ക്രമീകരിച്ച് ആയഞ്ചേരി ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു.
ഗ്രാമ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസുടമ പ്രതിനിധികളേയോ തൊഴിലാളി യൂനിയന്‍ പ്രതിനിധികളേയോ വിളിക്കാത്തതിനാല്‍ തീരുമാനം ബസുടമകള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനപ്രകാരം നിശ്ചയിച്ച സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസുകള്‍ക്കെതിരേ ഇന്നലെ മുതല്‍ പൊലിസ് നടപടി തുടങ്ങി.
കമ്മ്യൂനിറ്റി ഹളിനു മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തിയ വടകര ഭാഗത്തുനിന്നു വരുന്ന ബസുകള്‍ക്കെതിരേയാണ് പൊലിസ് നടപടി സ്വീകരിച്ചത്. അതേസമയം, യാത്രക്കാര്‍ കാത്തുനില്ക്കുന്ന സ്ഥലത്ത് ബസ് നിര്ത്താതിരിക്കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്. പൊലിസ് നടപടി തുടര്‍ന്നാല്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.
അതിനിടെ വേണ്ടത്ര മുന്നൊരുക്കമോ ചര്‍ച്ചകളോ നടത്താതെ ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."