HOME
DETAILS

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

  
June 17 2025 | 16:06 PM

Stray Dog That Bit 56 in Kannur Found Dead Ending Hours of Terror

കണ്ണൂർ: കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായയെ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചത്തനിലയിൽ കണ്ടെത്തി. രാവിലെ മുതൽ എട്ട് മണിക്കൂർ നീണ്ട ആക്രമണത്തിൽ നടന്നുപോയവർ, ബസ് കാത്തുനിന്നവർ തുടങ്ങി കണ്ണിൽപ്പെട്ടവരെയെല്ലാം നായ കടിച്ചു. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

11 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. നായയെ കണ്ടെത്താൻ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. മറ്റ് തെരുവുനായ്ക്കളുടെ സാന്നിധ്യവും സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. 2024 നവംബറിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 18 പേരെ തെരുവുനായ കടിച്ച സംഭവവും ഉണ്ടായിരുന്നു.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും ഷെൽട്ടർ ഹോമിന്റെ നടത്തിപ്പിനും ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ആവർത്തിച്ചുള്ള ആക്രമണങ്ങൾ.

Kannur: A stray dog that attacked 56 people in an eight-hour rampage near Thavakkara bus stand in Kannur was found dead. Four victims were shifted to Pariyaram Medical College, while others received treatment at the district hospital. Residents suspect more stray dogs in the area. Ongoing disputes between the district panchayat and corporation over stray dog sterilization and shelters persist.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  11 hours ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  11 hours ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  12 hours ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  13 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  13 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  13 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  13 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  14 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  14 hours ago