ലഹരിവിരുദ്ധ കാംപയിന്‍ സംഘടിപ്പിച്ചു
പയ്യോളി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ കാംപയിന്‍ നടത്തി. തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മാജിക്കിലൂടെ മദ്യക്കുപ്പി അപ്രത്യക്ഷമാക്കി കാംപയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിക്കെതിരേ ശക്തമായ ബോധവല്‍ക്കരണവും ജനകീയ ഇടപെടലുകളും നടത്തി വളര്‍ന്നുവരുന്ന തമലുറയെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാംപയിനോടനുബന്ധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും രക്ഷിതാക്കളും ചേര്‍ന്ന് പ്രതിരോധചങ്ങല തീര്‍ത്തു.
കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അനുമോദിച്ചു. പ്രിന്‍സിപ്പല്‍ പി. ശ്യാമള, ഡെപ്യൂട്ടി കമ്മിഷനര്‍ പി.കെ സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജീവാനന്ദന്‍, എസ്. ശ്രീജിത്ത്, പി.വി സുരേഷ്, ഹര്‍ഷലത, പ്രസീത ആളങ്ങാരി, പി. നാരായണന്‍ മാസ്റ്റര്‍, പി.എം രാഘവന്‍, ടി.എം കുഞ്ഞിരാമന്‍ നായര്‍, വി.എം വിനോദന്‍, മുഹമ്മദ് ജിനാസ്, സുരേഷ് ചങ്ങാടത്ത്, കെ. ബേബി വിനോദിനി സംസാരിച്ചു. പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് പ്രോഗ്രാം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."