
ഇസ്റാഈൽ മിസൈൽ ആക്രമണത്തിന്റെ നടുവിലും വാർത്ത തുടർന്ന ഇറാന്റെ അവതാരക: സഹർ ഇമാമിയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

തെഹ്‌റാൻ: ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന് നേരെ കഴിഞ്ഞ ദിവസം ഇസ്റാഈൽ നടത്തിയ മിസൈൽ ആക്രമണം, അവതാരക സഹർ ഇമാമിയെ, ആദ്യം ഭയപ്പെടുത്തിയെങ്കിലും അല്പ സമയത്തിനുള്ളിൽ തെഹ്‌റാനിലെ സ്റ്റുഡിയോയിൽ നിന്ന് തന്നെ സഹർ ഇമാമി ധീരമായി സംപ്രേക്ഷണം തുടർന്നതിന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രശംസിക്കപ്പെട്ടു.
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായതിനിടെ, ഇറാൻ ടിവി സ്റ്റുഡിയോ കോമ്പൗണ്ടിൽ മിസൈൽ പതിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിന്റെ ആഘാതത്തിനിടയിലും സഹർ ഇമാമി തന്റെ തത്സമയ പ്രക്ഷേപണം വീണ്ടും ആരംഭിച്ചു, ധൈര്യത്തിന്റെ പ്രതീകമായി മാറി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് വാർത്താ ബുള്ളറ്റിൻ അവതരിപ്പിക്കുന്നതിനിടെ, ഇറാനിയൻ ടിവി സ്റ്റുഡിയോയിൽ മിസൈൽ ആക്രമണം നടന്നത്. സ്റ്റുഡിയോ കുലുങ്ങിയപ്പോൾ സഹർ ഇമാമിക്ക് താൽക്കാലികമായി പുറത്തേക്ക് മാറേണ്ടിവന്നു. എന്നാൽ, അപകടകരമായ സാഹചര്യം വകവയ്ക്കാതെ അവർ ഉടൻ തിരിച്ചെത്തി വാർത്താ അവതരണം പുനരാരംഭിച്ചു.സ്റ്റുഡിയോയിൽ പുക നിറയുന്നതിന് തൊട്ടുമുമ്പ്, ഇസ്റാഈലിനെതിരെ വിരൽ ചൂണ്ടി അവർ നടത്തിയ ആംഗ്യം സോഷ്യൽ മീഡിയയിൽ വൈറലായി. ഈ ധീരമായ നീക്കം ഇറാനിയൻ ജനതയുടെ പ്രതിരോധ മനോഭാവത്തിന്റെ പ്രതീകമായി മാറി.
ഭരണകൂട പിന്തുണക്കാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സഹർ ഇമാമിയുടെ ധൈര്യവും ആത്മവിശ്വാസവും വളരെയേറെ പ്രശംസിക്കപ്പെട്ടു. ഇറാനിയൻ സ്ത്രീകളുടെ ധൈര്യത്തിന്റെ മുഖമാണ് അവർ," എന്ന് ഒരു പോസ്റ്റിൽ പറയുന്നു. സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി, മുൻ ഹിസ്ബുള്ള മേധാവി ഹസ്സൻ നസ്രല്ല എന്നിവർക്കൊപ്പമുള്ള അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. "കൊല്ലുന്നതിലൂടെ ഒരു ആശയത്തെയും നശിപ്പിക്കാനാകില്ല," എന്ന മറ്റൊരു പോസ്റ്റിന്റെ അടിക്കുറിപ്പും ശ്രദ്ധേയമായി. ഇറാന്റെ വനിതാ കുടുംബകാര്യ വൈസ് പ്രസിഡന്റ് സഹ്‌റ ബെഹ്‌റാംസാദെ അസർ, ഇമാമിയെ "ഇറാനിയൻ ജനതയുടെ ശബ്ദം" എന്ന് വിശേഷിപ്പിച്ച് പ്രശംസിച്ചു. "ആക്രമണത്തെ അഭിമുഖീകരിക്കുമ്പോൾ അവർ എല്ലാ ഇറാനിയൻ പൗരന്മാരുടെയും പ്രതിനിധിയായി, അവർ പറഞ്ഞു.
ആരാണ് സഹർ ഇമാമി?
ഇറാനിലെ ഏറ്റവും പ്രശസ്തയായ വാർത്താ അവതാരകരിൽ ഒരാളാണ് സഹർ ഇമാമി. ഫുഡ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അവർ, 2010-ൽ മാധ്യമരംഗത്തേക്ക് കടന്നുവന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലിൽ അവതാരകയായി പ്രവർത്തിച്ചതിലൂടെ അവർ ദേശീയ ശ്രദ്ധ നേടി. വിവാഹിതയായ അവർക്ക് ഒരു കുട്ടിയുണ്ട്. അറബി ഭാഷാ മാധ്യമങ്ങൾ അവരുടെ "ശാന്തമായ പെരുമാറ്റവും ആത്മവിശ്വാസവും" പ്രകീർത്തിച്ചു. ലാളിത്യവും മേക്കപ്പ് ഒഴിവാക്കിക്കൊണ്ടുള്ള അവതരണവും അവരുടെ കവറേജിന്റെ പ്രത്യേകതയായി മാധ്യമങ്ങൾ എടുത്തുപറഞ്ഞു.
ആക്രമണത്തിനെതിരെ പ്രതിഷേധം
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം ഓൺലൈനിൽ വ്യാപകമായ അപലപനത്തിന് കാരണമായി. ഹിസ്ബുള്ള ഇതിനെ "സയണിസ്റ്റ് കുറ്റകൃത്യം" എന്നും "ഇറാന്റെ പ്രക്ഷേപണ കേന്ദ്രത്തെ ലക്ഷ്യം വച്ചുള്ള ഹീനമായ ആക്രമണം" എന്നും വിശേഷിപ്പിച്ചു. "എതിർപ്പിനെ അടിച്ചമർത്താനും സത്യം മായ്ച്ചുകളയാനും ഇറാനിയൻ ജനതയുടെ വിപ്ലവം അവസാനിപ്പിക്കാനും" ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത ഭീകരത എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. തെഹ്‌റാനിലെ സ്റ്റേറ്റ് മീഡിയ ആസ്ഥാനത്ത് സയണിസ്റ്റ് സംഘടന ക്രൂരമായി ബോംബെറിഞ്ഞു. വാർത്താ ചാനലിനെ ലക്ഷ്യമിട്ട് ശത്രുക്കൾ ഇറാനിയൻ ജനതയുടെ ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു," ഇറാനിയൻ പ്രക്ഷേപകന്റെ പ്രസ്താവനയിൽ പറയുന്നു.
ഇസ്റാഈലി മാധ്യമങ്ങളിൽ ഇറാന്റെ ദേശീയ മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് ഈ ആക്രമണം പ്രതിഫലിപ്പിക്കുന്നത്. എന്നാൽ, ഇറാന്റെ പത്ര പ്രവർത്തകരുടെ ദൃഢനിശ്ചയത്തെ ഈ ആക്രമണം തകർത്തിട്ടില്ല, തകർക്കുകയുമില്ല, ഇറാന്റെ പ്രക്ഷേപണ അതോറിറ്റി തലവൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!
Cricket
• 3 days ago
തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ
Kerala
• 3 days ago
വനം വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ റെഡി; ഇനി വീട്ടിലിരുന്ന് ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
Kerala
• 3 days ago
സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
Kerala
• 3 days ago
ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു
Saudi-arabia
• 3 days ago
ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം
Football
• 3 days ago
23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• 3 days ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• 3 days ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 3 days ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 3 days ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 3 days ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 3 days ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 3 days ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 days ago
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 3 days ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 3 days ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 3 days ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 3 days ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 3 days ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 3 days ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍
International
• 3 days ago