HOME
DETAILS

പഴയതോ കീറിയതോ ആയ സോക്‌സുകള്‍ വലിച്ചെറിയുന്നതിനു മുമ്പ് നിങ്ങള്‍ ഈ രീതികള്‍ ഉപയോഗിച്ചു നോക്കൂ... 

  
June 18 2025 | 11:06 AM

Dont Throw Away Old Socks  Try These Smart Reuse Ideas Instead Creative Ways to Repurpose Worn-Out Socks at Home

 

ഏതാണ്ട് ഏതു കാലാവസ്ഥയിലും നമ്മള്‍ സോക്‌സുകള്‍ ധരിക്കാറുണ്ട്. ചൂടായാലും തണുപ്പായാലുമൊക്കെ
സോക്‌സുകള്‍ ഉപയോഗിക്കാറുണ്ട്. ഇതിനാണെങ്കില്‍ വലിയ വിലയുമില്ല. അതുകൊണ്ട് തന്നെ ആളുകള്‍ അവ കീറുമ്പോള്‍ വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ അവ വീണ്ടും ഉപയോഗിച്ച് നമുക്ക് ചെറിയ പണികളൊക്കെ ചെയ്യാം. അതിങ്ങനെ പുനരുപയോഗിക്കുകയും ചെയ്യാം. 


ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സോക്‌സുകള്‍ കാലക്രമേണ കീറുകയോ മറ്റോ ചെയ്യുമ്പോള്‍ മിക്ക ആളുകളും അവ വലിച്ചെറിയുന്നു. എന്നാല്‍ ഈ സോക്‌സുകള്‍ കീറിയതിനു ശേഷവും നിങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാക്കാന്‍ കഴിയുന്നതാണ്. പഴയ സോക്‌സുകള്‍ ശരിയായി ഉപയോഗിച്ചാല്‍ ആളുകള്‍ നിങ്ങളെ കുറിച്ചു പ്രശംസിക്കും. അതുകൊണ്ട് സോക്‌സുകള്‍ വീണ്ടും ഉപയോഗിക്കാനുള്ള ഈ വഴികള്‍ എന്താണെന്നു നോക്കാം.

 

bottle.jpg


കുപ്പിയുടെ കവര്‍

കുട്ടികളുടെ കൈയിലുള്ള വെള്ളക്കുപ്പികളോ പാല്‍ക്കുപ്പികളോ പെട്ടെന്ന് ചൂടാകുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവാം. ചൂടുള്ള കുപ്പി അവരുടെ കൈയില്‍ പിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിനായി നമുക്കീ സോക്‌സുകള്‍ ഉപയോഗിക്കാവുന്നതാണ്. പഴയ സോക്‌സുകള്‍ ഉപയോഗിച്ച് കുപ്പികള്‍ക്ക് ഭംഗിയുള്ളതും മനോഹരവുമായ കവറുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ കുപ്പിയുടെ മുകളില്‍ സോക്‌സുകളിട്ടു കൊടുത്താല്‍ കാണാന്‍ മനോഹരവും കുട്ടികളുടെ കൈ പൊള്ളുകയുമില്ല. അവര്‍ക്ക് പെട്ടെന്നു തന്നെ ഇഷ്ടപ്പെടുകയും ചെയ്യും.

 

long sx.jpg

ഐസ്പാക്ക് കവര്‍

പഴയ സോക്‌സുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഐസ് പായ്ക്കിനുള്ള കവര്‍ ഉണ്ടാക്കാവുന്നതാണ്. ഐസ് പായ്ക്ക് ഇല്ലെങ്കില്‍ ഫ്രീസറില്‍ നിന്ന് കുറച്ച് ഐസ് ക്യൂബുകള്‍ എടുത്ത് ഒരു സോക്‌സില്‍ ഇട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് വളരെ എളുപ്പമായ ഒരു രീതിയാണ്.

നീ ഗാര്‍ഡ്

കൊച്ചുകുട്ടികള്‍ മുട്ടുകുത്തി നടക്കാന്‍ തുടങ്ങുന്നത് കണ്ടിട്ടില്ലേ.  അത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ അവര്‍ക്ക് പരിക്കേല്‍ക്കുന്നതും കാണാം. അതിനായി മികച്ച പരിഹാരം നമുക്കീ സോക്‌സുകള്‍ ഉപയോഗിച്ച് ഉണ്ടാക്കാം.  നീ ഗാര്‍ഡുകളാണ് ഉണ്ടാക്കേണ്ടത്. പഴയ സോക്‌സുകളുടെ മുന്‍ഭാഗം മുറിച്ച് കുട്ടികളുടെ മുട്ടില്‍ ധരിപ്പിച്ചാല്‍ മതി.

 

kupp.jpg

ഉള്ളി  ഹാംഗര്‍
ഉള്ളി സൂക്ഷിക്കാനായി ഒരു മെഷ് ബാഗില്‍ തൂക്കിയിടുന്നതാണ് നല്ലത്. അത്തരമൊരു സാഹചര്യത്തില്‍, പഴയ സോക്‌സുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഉള്ളി വളരെക്കാലം പുതുമയോടെ തന്നെ സൂക്ഷിക്കാന്‍ കഴിയും. ഉള്ളി ഓരോന്നായി സോക്‌സില്‍ ഇട്ട് അടുക്കളയില്‍ ഒരു കൊളുത്തില്‍ തൂക്കിയിട്ടേച്ചാല്‍ മതി.

 

shoes.jpg


ഷൂ കവറുകള്‍

നിങ്ങളുടെ ഷൂസിനെ പൊടിയില്‍ നിന്നും അഴുക്കില്‍ നിന്നും സംരക്ഷിക്കാനായി നിങ്ങള്‍ക്ക് പഴയ സോക്‌സുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി, നിങ്ങളുടെ ഷൂസില്‍ വലിയ സോക്‌സുകള്‍ ഇട്ട് നന്നായി പൊതിഞ്ഞു വയ്ക്കുക. ഉയര്‍ന്ന ഹീലുള്ളവയാണെങ്കില്‍, ചെരുപ്പുകള്‍ക്ക് ഒരു കവര്‍ നിര്‍മ്മിക്കണമെങ്കില്‍, ഒരു ദ്വാരം ഉണ്ടാക്കിയാല്‍ മതിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  2 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  2 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  2 days ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  2 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  2 days ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  2 days ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  2 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  2 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  2 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 days ago