അധ്യാപക ദിനാചരണം നടത്തി അധ്യാപക ദിനാചരണം നടത്തി
മാവൂര്‍: കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരങ്ങള്‍നല്‍കി ആദരിച്ചു. അധ്യാപകരുമായുള്ള അഭിമുഖം, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകരെ പരിചയപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവ നടന്നു. പ്രിന്‍സിപ്പല്‍ ഉഷാലക്ഷ്മി, സുഗതകുമാരി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി അബ്ദുറഹ്മാന്‍, ഐ. ശ്രീജ, ബഷീര്‍ പെരുമണ്ണ, ഇ.കെ അഹമ്മദ്, വളന്റിയര്‍ ലീഡര്‍മാരായ എം.ടി ഷാദില്‍, കെ.എം നിത്യ, എം.എം റിഥുല്‍, സി.പി ആതിര നേതൃത്വം നല്‍കി.
കുറ്റിക്കാട്ടൂര്‍: കോവൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. പൂര്‍വ അധ്യാപക സംഗമം പി.ടി ഇന്ദിര ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷനായി. എം സരള, ആനി അലക്‌സാണ്ടര്‍, പ്രധാനാധ്യാപകന്‍ പി.എന്‍ ഗോപിനാഥന്‍, ടി ഉമ്മര്‍, എന്‍.സജിത, കെ.ഷീജ, ഗ്രീഷ്മ പി.നായര്‍, ഡയനി പ്രസംഗിച്ചു.
കുന്ദമംഗലം: കാരന്തൂര്‍ എസ്.ജി.എം.എ.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അധ്യാപകരുടെ വിവിധ മത്സരപരിപാടികള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജുബീനൗഷാദ് അധ്യക്ഷയായി. വി.ടി മുരേഷ് മാസ്റ്റര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപിക ജി.എസ് രോഷ്മ സ്വാഗതവും സ്റ്റാഫ് സക്രട്ടറി കെ.എം.എ റഹ്മാന്‍ നന്ദിയും പറഞ്ഞു.
കുന്ദമംഗലം: അധ്യാപക ദിനത്തോടനുബന്ധിച്ച് പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ മുന്‍ പ്രധാനധ്യാപകനായിരുന്ന വിജയന്‍ മാസ്റ്ററെ ആദരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക റുഖിയ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീസു റഹ്മാന്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജി.എച്ച്.എസില്‍ അധ്യാപകദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ശരീഫ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്മാരായ സുരേഷ് കുമാര്‍, അരവിന്ദാക്ഷന്‍, പ്രകാശന്‍ പടന്നയില്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ് നടത്തി.
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാചരണം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അധ്യാപകരെ ആദരിക്കല്‍, സ്‌മൈല്‍ സ്‌പെഷല്‍ സ്‌കൂളിലെ ലൈബ്രറിക്ക് പുസ്തകം നല്‍കല്‍, ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവ നടന്നു. പി.ടി.എ പ്രസിഡന്റ് സി മനോജ് അധ്യക്ഷനായി.
ഫറോക്ക്: ഫാറൂഖ് ട്രൈനിങ് കോളജ് വിദ്യാര്‍ഥി യൂനിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ അധ്യാപക ദിനം ആചരിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളും ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളുമായ ഡോ.അബ്ദുളള പാലേരി, നിസാര്‍ ചേലേരി, ബീന.പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസെടെത്തു. പ്രിന്‍സിപ്പല്‍ ഡോ.സി.എ. ജവഹര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ അബ്ദുല്‍ ബഷീര്‍.യു അധ്യക്ഷം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."