HOME
DETAILS

എതിരാളികളോട് ബഹുമാനമുണ്ട്, ഭയമില്ല; ഒരാൾ മാത്രം വിചാരിച്ചാൽ ടെസ്റ്റ് ജയിക്കാനാവില്ല; നയം വ്യക്തമാക്കി ഇം​ഗ്ലണ്ട് നായകൻ

  
June 20 2025 | 04:06 AM

Ben Stokes Says Hes Not Afraid of Jasprit Bumrah Ahead of India Test Series

ലീഡ്‌സ്: ഇന്ന് നടക്കുന്ന ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരക്ക് മുൻപായി നിലപാട് വ്യക്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഭയപ്പെടുന്നില്ലെന്നാണ് സ്‌റ്റോക്‌സ് പറഞ്ഞത്. മത്സരം ഒറ്റക്ക് ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലെന്നും സ്റ്റോക്‌സ് കൂട്ടിച്ചേർത്തു. 

ഒരു ബൗളറെ മാത്രം ആശ്രയിച്ചല്ല ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നതെന്നും അത് മുഴുവൻ ടീമിനെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ടീം എല്ലായ്‌പ്പോഴും മികച്ച എതിരാളികളെയാണ് നേരിടുന്നത്. എതിരാളികളെ ബഹുമാനിക്കുന്നുണ്ടെങ്കിലും അവരെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ''ഭയപ്പെടേണ്ട കാര്യമില്ല, അന്താരാഷ്ട്ര ക്രിക്കറ്റിൽ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും മികച്ച എതിരാളികളെ നേരിടേണ്ടിവരും. അദ്ദേഹത്തിന്റെ (ബുംറ) ക്ലാസും കളിക്കുന്ന ഏത് ടീമിനും അദ്ദേഹം നൽകുന്ന സംഭാവനയും നമുക്കറിയാം. പക്ഷേ അതിൽ ഭയപ്പെടാൻ ഒന്നുമില്ല. ഒരു ബൗളർ മാത്രം വിചാരിച്ചാൽ പരമ്പര ജയിക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല, അതിന് 11 കളിക്കാരും മികവ് കാണിക്കണം.'' സ്റ്റോക്‌സ് പറഞ്ഞു. ഇന്നത്തെ മത്സരത്തിനായി ടീം പുർണ സജ്ജമാണെന്നും ഹോം മത്സരങ്ങൾ പരമ്പര നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും സ്റ്റോക്‌സ് കൂട്ടിച്ചേർത്തു.

അതേസമയം, ഈ പരമ്പരയിൽ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. പരമ്പരയിൽ അഞ്ച് വിക്കറ്റുകൾ കൂടി നേടാൻ ബുംറക്ക് സാധിച്ചാൽ സേനാ രാജ്യങ്ങളുമായുള്ള ടെസ്റ്റ് മത്സരങ്ങളിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യത്തെ ഏഷ്യൻ ബൗളർ ആയി മാറാൻ ബുംറക്ക് സാധിക്കും.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് സേനാ രാജ്യങ്ങളായി ക്രിക്കറ്റിൽ അറിയപ്പെടുന്നത്. ഈ ടീമുകൾക്കെതിരെ ഇതുവരെ 145 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. നിലവിൽ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ പാകിസ്താൻ താരം വസിം അക്രമാണ്. 146 വിക്കറ്റാണ് അക്രം സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ മാത്രമേ ബുംറക്ക് കളിക്കാൻ സാധിക്കൂ. പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്.

Ahead of the upcoming Test series against India, England captain Ben Stokes made a bold statement saying he is not afraid of Indian pacer Jasprit Bumrah. Stokes added that Bumrah doesn’t have the ability to win matches single-handedly, setting the tone for a heated contest between the two sides.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  2 days ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  2 days ago
No Image

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി

International
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച

International
  •  2 days ago
No Image

റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി

Football
  •  2 days ago
No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  2 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  2 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  2 days ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  2 days ago