HOME
DETAILS

'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ് 

  
Web Desk
June 22, 2025 | 7:35 AM

Trump Warns of Stronger Strikes on Iran If Peace Efforts Fail

വാഷിംങ്ടണ്‍: സമാധാനത്തിന് വഴങ്ങിയില്ലെങ്കില്‍ ഇറാന് നേരെ ഇനിയും ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ഇനിയും ലക്ഷ്യ കേന്ദ്രങ്ങള്‍ ഉണ്ടെന്നും സമാധാനം സാധ്യമായില്ലെങ്കില്‍ ആ കേന്ദ്രങ്ങളും അക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 

ട്രംപിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
 കുറച്ച് സമയം മുമ്പ് ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവകേന്ദ്രങ്ങള്‍, ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവക്ക് നേരെ  യു.എസ് സൈന്യം ശക്തമായ ആക്രമണം നടത്തി. വിനാശകരമായ ഈ സ്ഥാപനങ്ങളെ കുറിച്ച് കുറേ കാലമായി നാമെല്ലാവരും കേള്‍ക്കുന്നുണ്ട്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി തകര്‍ക്കുകയും അതുവഴി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ലോകത്ത് ഒന്നാമതുള്ള രാഷ്ട്രത്തിന്റെ ഭീഷണി അവസാനിപ്പിക്കലുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 

ഇറാനിലെ ആക്രമണം ഒരു വലിയ സൈനിക വിജയമായിരുന്നു എന്ന് ഈ രാത്രി ഞാന്‍ ലോകത്തെ അറിയിക്കുകയാണ്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മിഡില്‍ ഈസ്റ്റിലെ ശല്യക്കാരായ ഇറാന്‍ ഇനി സമാധാനത്തിലേക്ക് വരണം. അവര്‍ അതിനു തയ്യാറായില്ലെങ്കില്‍ ഭാവിയിലെ ആക്രമണങ്ങള്‍ കനത്തതായിരിക്കും. അത് വളരെ എളുപ്പവുമാണ്. 


കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കയുടെ അന്ത്യം... ഇസ്‌റാഈലിന്റെ അന്ത്യം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് ഇറാന്‍. അവര്‍ ഞങ്ങളുടെ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. റോഡരികില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ച് ഞങ്ങളുടെ ജനതയുടെ കൈകാലുകള്‍ തകര്‍ക്കുകയായിരുന്നു. അതായിരുന്നു അവരുടെ പ്രത്യേകത. 

ഞങ്ങള്‍ക്ക് നഷ്ടമായത് ആയിരത്തിലേറെ ആളുകളുടെ ജീവനാണ്. പശ്ചിമേഷ്യയിലാകട്ടെ ഇത് ലക്ഷങ്ങള്‍ വരും. അവരുടെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ നടപടിയിലൂടെ ലോകത്ത് കൊല്ലപ്പെട്ടത് നിരവധി പേരാണ്. ഇത് ഇനിയും അനുവദിക്കില്ലെന്ന് ഏറെക്കാലം മുമ്പേ ഞാന്‍ തീരുമാനിച്ചതാണ്. ഇത് ഇനിയും തുടരാനാവില്ല.


ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്  നന്ദി പറയാനും അദ്ദേഹത്തെ അഭിനന്ദിക്കനും ഞാനാഗ്രഹിക്കുകയാണ്.  മുമ്പ് ആരും പ്രവര്‍ത്തിച്ചിട്ടില്ലാത്തതുപോലെ, ഞങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിച്ചു. ഇസ്‌റാലിന് നേരെയുള്ള ഭയാനകമായ ഭീഷണി ഇല്ലാതാക്കുന്നതില്‍ ഞങ്ങള്‍ ഏറെദൂരം സഞ്ചരിച്ചു.

ഇസ്‌റാഈല്‍ സൈന്യത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരി ഇന്നത്തെ ആക്രമണത്തില്‍ വിമാനം പറത്തിയ അമേരിക്കന്‍ പോരാളികളെ ഞാന്‍ നന്ദി അറിയിക്കുകയാണ്. ദശാബ്ദങ്ങളായി ലോകം കാണാത്ത രീതിയിലുള്ള ഓപ്പറേഷന്‍ നടത്തിയ യു.എസ് സൈന്യത്തിലെ ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനി അവരുടെ സേവനം ആവശ്യമായി വരില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കട്ടെ. സൈനിക മേധാവി ജനറല്‍ ഡാന്‍സ് റെസിന്‍  കെയ്‌നിനെയും ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം വീണ്ടും ഞാന്‍ ആവര്‍ത്തിക്കട്ടെ. ഇതിനിയും തുടരാനാവില്ല.

ഇറാന് ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ കഴിഞ്ഞ എട്ടു ദിവസമായി കണ്ടുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ നാശം. ഇനിയും ഏറെ ലക്ഷ്യകേന്ദ്രങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. 

കഴിഞ്ഞ രാത്രി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു അവര്‍ക്ക്. ഒരുപക്ഷേ ഏറ്റവും മാരകവുമായിരുന്നു, പക്ഷേ സമാധാനത്തിന് വേഗത്തില്‍ അവര്‍ തയ്യാറായില്ലെങ്കില്‍ കൃത്യതയോടെയും വേഗതയോടെയും വൈദഗ്ധ്യത്തോടെയും നമ്മള്‍ മറ്റ് ലക്ഷ്യങ്ങളെ പിന്തുടരും. അവയില്‍ മിക്കതും മിനിറ്റുകള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയും. ഇപ്പോള്‍ ചെയ്തത് ലോകത്തെ മറ്റൊരു സൈന്യത്തിനും ചെയ്യാനാകില്ല. എന്തിന് അടിന് അടുത്തെത്താന്‍ പോലുമാകില്ല.

ജനറല്‍ കെയ്ന്‍, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവര്‍ നാളെ രാവിലെ എട്ടിന് പെന്റഗണില്‍ വാര്‍ത്തസമ്മേളനം വിളിക്കും. എല്ലാവരോടും, പ്രത്യേകിച്ച് ദൈവത്തോട്, ഞാന്‍ നന്ദി പറയുകയാണ്. ദൈവമേ ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. മഹത്തായ സൈന്യത്തെ സ്‌നേഹിക്കുന്നു. അവരെ സംരക്ഷിക്കുക. പശ്ചിമേഷ്യയെ ദൈവം രക്ഷിക്കട്ടെ. ഇസ്‌റാഈലിനെ ദൈവം രക്ഷിക്കട്ടെ. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ. എല്ലാവര്‍ക്കും നന്ദി.

ഫോര്‍ദോക്ക്, നതന്‍സ്, ഇസ്ഫഹാന്‍ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബ് വര്‍ഷിച്ചത്. അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തെത്തിയിരുന്നു. അമേരിക്ക ഫലം അനുഭവിക്കുമെന്നും നേരത്തെയുള്ള വീഡിയോ റീഷെയര്‍ ചെയ്ത് ഖാംനഈ പ്രതികരിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുന്നതായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഇറാന്‍ നേരിടുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അമേരിക്കക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും ഖാംനഈയുടെ വീഡിയോയില്‍ പറയുന്നു.

അതേസമയം, അമേരിക്കയുടെ ആക്രമണത്തില്‍ റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലില്‍ കനത്ത മിസൈല്‍ വര്‍ഷമാണ് ഇറാന്‍ നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളാണ് വര്‍ഷിച്ചത്. ആക്രമണം ഹൈഫ ഉള്‍പെടെ നഗരങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

 

US President Donald Trump warns of intensified attacks on Iran, stating that more strategic targets remain. In a national address, Trump emphasized that continued aggression will follow if peace is not achieved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago