HOME
DETAILS

വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി

  
Farzana
June 22 2025 | 06:06 AM

Kerala Government Allocates 100 Crore to Supplyco for Market Intervention Amid Price Rise

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി. രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിപണി ഇടപെടലിനായി 250 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ സപ്ലൈകോക്ക് നീക്കിവച്ചിട്ടുള്ളത്. ഇതിലൂടെ ഓണക്കാലത്തേക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞവര്‍ഷവും ബജറ്റില്‍ സപ്ലൈകോക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ കഴിഞ്ഞ വര്‍ഷം അധികമായി നല്‍കിയിരുന്നു. 2011-12 മുതല്‍ 2024-25 വരെ, 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളതെന്നും ബാക്കി 7220 കോടി രൂപയും എല്‍.ഡി.എഫ് സര്‍ക്കാറുകളാണ് അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Kerala Finance Minister K.N. Balagopal announces ₹100 crore allocation to Supplyco to control essential commodity prices. ₹250 crore earmarked in the budget for market intervention in 2024–25, aiding Onam season preparations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

Football
  •  a day ago
No Image

കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു

Saudi-arabia
  •  a day ago
No Image

'കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

Kerala
  •  a day ago
No Image

ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ

Cricket
  •  a day ago
No Image

ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍

National
  •  a day ago
No Image

റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ

Football
  •  a day ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ

Kerala
  •  a day ago
No Image

നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

Kerala
  •  a day ago
No Image

46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര

Cricket
  •  a day ago