HOME
DETAILS

സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; യുവാവിന്റെ കുടൽ പൊട്ടി ഗുരുതര പരുക്ക്

  
June 21 2025 | 04:06 AM

air compressor blow air into private parts of young man ruptured intestine

കോട്ടയം: സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ അതിഥിത്തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശിയായ സന്തോഷ് നായിക്കിനാണു (27) പരുക്കേറ്റത്. കുടൽ പൊട്ടിയ നിലയിൽ സന്തോഷ് നായിക്കിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലൈവുഡ് കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് പരുക്കേൽപ്പിച്ചത്. 

ബുധനാഴ്ച കുറുപ്പംപടി ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പ്ലൈവുഡ് മുറിക്കുമ്പോഴും മറ്റും ഇതിന്റെ പൊടി ശരീരത്തിൽ ആകാറുണ്ട്. ഈ പൊടി പണി കഴിഞ്ഞ് പോകുമ്പോൾ കംപ്രസർ ഉപയോഗിച്ച് കളയുന്നത് ഇത്തരം ജോലിക്കാർക്കിടയിൽ പതിവാണ്. ഇത് ചെയ്യുന്നതിനിടയിലാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ (47), ബയാഗ് സിങ് (19) എന്നിവർ തമാശയ്ക്കു വേണ്ടിയാണ് സന്തോഷ് നായിക്കിന്റെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. എന്നാൽ സംഭവം കൈവിട്ടുപോവുകയായിരുന്നു. 

ശക്തമായ കാറ്റ് ശരീരത്തിനകത്ത് കയറി സന്തോഷിന്റെ കുടലിന് പരുക്കേൽക്കുകയായിരുന്നു. വൈകാതെ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ തുടരുകയാണ്. സംഭവത്തിൽ കുറുപ്പംപടി പൊലിസ് കേസെടുത്തു.

 

A young man was hospitalized with serious injuries after his friends used an air compressor to blow air into his private parts. The injured person has been identified as Santosh Nayik (27), a native of Odisha. He was admitted to Kottayam Medical College Hospital with a ruptured intestine. The injury was inflicted by his coworkers at a plywood company.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  13 hours ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  14 hours ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  15 hours ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  15 hours ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  15 hours ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  15 hours ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  16 hours ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  16 hours ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  16 hours ago