HOME
DETAILS

വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ

  
Salah
June 21 2025 | 07:06 AM

at least 82 killed in gaza on friday most people are waiting for food aid

ഗസ്സ സിറ്റി: വെള്ളിയാഴ്ച ഗസ്സയിലുടനീളം ഇസ്‌റാഈൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 82 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദെയ്ർ എൽ-ബലാഹിന് പടിഞ്ഞാറുള്ള ഒരു വീട്ടിൽ ഫൈറ്റർ ജെറ്റുകളിൽ നിന്നുള്ള ബോംബാക്രണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. മധ്യ, തെക്കൻ ഗസ്സ മുനമ്പിൽ മാനുഷിക സഹായത്തിനായി കാത്തിരിക്കുകയായിരുന്നവർ ഉൾപ്പെടെ 34 ഫലസ്തീനികളെയാണ് ഇന്നലെ മാത്രം കൊന്നുകളഞ്ഞത്. ഇസ്‌റാഈലിന്റെ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മധ്യ ഗസ്സയിൽ 37 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതിൽ 23 പേർ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണം ചെയ്യുന്ന ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സഹായം സ്വീകരിക്കാൻ വേണ്ടി എത്തിയവരാണ്. ഗസ്സ സിറ്റിയിൽ 23 പേർ കൂടി കൊല്ലപ്പെട്ടപ്പോൾ, തെക്കൻ ഗസ്സയിൽ 22 പേർ കൊല്ലപ്പെട്ടു. ഇവരിൽ 11 പേർ സഹായം തേടി എത്തിയവരാണ് - ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മെയ് 27 ന് ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) സഹായ വിതരണം ആരംഭിച്ചതിനുശേഷം, സഹായ കേന്ദ്രങ്ങൾക്ക് സമീപം എത്തുന്ന പട്ടിണിയിലായ ഫലസ്തീനികൾക്കെതിരായ ഇസ്‌റാഈലി ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. മാർച്ച് ആദ്യം മുതൽ മെയ് അവസാനം വരെ ഇസ്‌റാഈൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗസ്സയിലെ മുഴുവൻ ജനങ്ങളും ക്ഷാമ ഭീഷണി നേരിടുന്നുണ്ടെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ഇസ്‌റാഈൽ സഹായ സാമഗ്രികൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ ജി.എച്ച്.എഫിനെതിരെ പരാതികൾ വ്യാപകമാണ്. ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഈ സംഘത്തെ വിമർശിച്ച് ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നിരുന്നു.

അതേസമയം, സഹായത്തിനായി എത്തി കൊല്ലപ്പെട്ടവരുടെ എണ്ണം 409 ആയി ഉയർന്നുവെന്നും 3,203 പേർക്ക് പരുക്കേറ്റെന്നും ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ-തവാബ്ത പറഞ്ഞു. ഗസ്സ മുനമ്പിലെ ജലവിതരണ സംവിധാനങ്ങൾ തകർന്നതോടെ പ്രദേശം മനുഷ്യനിർമ്മിത വരൾച്ച നേരിടുകയാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി.

"ദാഹം കൊണ്ട് കുട്ടികൾ മരിക്കാൻ തുടങ്ങും" യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ വെള്ളിയാഴ്ച ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടിവെള്ള ഉൽപാദന സൗകര്യങ്ങളിൽ 40 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  4 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  4 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  4 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  4 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  4 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  4 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  4 days ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  5 days ago