വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിക്കൊടുത്ത കേസിൽ മുൻ വ്യോമസേനാ (ഐ.എ.എഫ്) ഉദ്യോഗസ്ഥനെ അസം പൊലിസ് അറസ്റ്റ്‌ചെയ്തു. തിസ്പൂരിലെ പാട്ടിയ സ്വദേശി കുലേന്ദ്ര ശർമ്മ എന്നയാളാണ് അറസ്റ്റിലായത്.
സംശയാസ്പദമായ ഇടപെടലുകളെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാൾ അസം പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അതീവ പ്രതിരോധ രഹസ്യങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പാക് ചാര സംഘടനയായ ഐ.എസ്.ഐ ഏജന്റുമാരുമായി ഇയാൾ നിരന്തരംസമ്പർക്കം പുലർത്തുകയും തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ അവർക്ക് കൈമാറുകയും ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി അസമിലെ സോണിത്പൂർ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഹരിചരൺ ഭൂമിജ് പറഞ്ഞു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി പങ്കിട്ടതായി ആരോപിക്കപ്പെടുന്ന ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഞങ്ങൾ കണ്ടെത്തി. തുടർന്ന് ഈ കുറ്റങ്ങൾക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നു, പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കും. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ലാപ്‌ടോപും മറ്റും പിടിച്ചെടുത്തു. ഇവയിൽനിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ചിലത് ഡിലീറ്റ് ചെയ്തിട്ടുണ്ട്- പോലീസ് കൂട്ടിച്ചേർത്തു.
സുഖോയ് 30 സ്‌ക്വാഡ്രൺ ഉൾപ്പെടെയുള്ള അതീവ നിർണായ വ്യോമ സംവിധാനങ്ങളുള്ള തിസ്പൂരിലെ വ്യോമസേനാ ആസ്ഥാനത്ത് ജൂനിയർ വാറന്റ് ഓഫിസറായി സേവനംചെയ്തിരുന്നയാശാണ് ശർമ. പിന്നീട് വിരമിച്ച ശേഷം അദ്ദേഹം തിസ്പൂർ സർവകലാശാലയിൽ ജോലി ചെയ്തു. ഇയാൾക്കെതിരേ ബി.എൻ.എസിലെ വിവിധവകുപ്പുകളും ഔദ്യോഗികരഹസ്യനിയമപ്രകാരവും കേസെടുത്തു.
A retired Indian Air Force personnel has been arrested in Assam’s Tezpur for allegedly establishing links with Pakistani intelligence operatives and sharing defence-related documents with them
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."