HOME
DETAILS

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

  
December 13, 2025 | 2:28 PM

Afghan cricketer Rahmanullah Gurbaz talks about virat kohli

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയിൽ നിന്നും ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഫ്ഗാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസ്. അടുത്തിടെ തന്റെ പ്രകടനം മോശമായപ്പോൾ കോഹ്‌ലിയുമായി താൻ സംസാരിച്ചുവാണെന്നും അത് തനിക്ക് തിരിച്ചുവരാൻ പ്രചോദനമായെന്നുമാണ് ഗുർബാസ് പറഞ്ഞത്. സ്പോർട്സ് തക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഫ്ഗാൻ താരം. 

''എന്റെ ദുഷ്‌കരമായ സമയങ്ങളിൽ വിരാട് കോഹ്‌ലി എന്നെ പിന്തുണച്ചു. എനിക്ക് ഒരു പ്രശ്‌നം നേരിടുന്ന സമയത്തെല്ലാം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഇത് എന്നെ സഹായിച്ചു. അടുത്തിടെ എന്റെ പ്രകടനം മോശമായപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം എന്നോട് ധാരാളം കാര്യങ്ങൾ പറഞ്ഞു. ഇതിന്‌ ശേഷം നടന്ന അടുത്ത മത്സരത്തിൽ ഞാൻ 90ലധികം റൺസ് നേടി" റഹ്മാനുള്ള ഗുർബാസ് പറഞ്ഞു. 

അതേസമയം ഏകദിനത്തിൽ മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിക്കൊണ്ടിരിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി തിളങ്ങിയ കോഹ്‌ലി അവസാന ഏകദിനത്തിൽ കോഹ്‌ലി സെഞ്ച്വറിയും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ നിന്നും 302 റൺസാണ് വിരാട് നേടിയത്. 

ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസിയുടെ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പാണ് കോഹ്‌ലി നടത്തിയത്. റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിന്നും കോഹ്‌ലി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചത്. 773 റേറ്റിങ് പോയിന്റുമായാണ് കോഹ്‌ലിയുടെ മുന്നേറ്റം. 

Afghan batsman Rahmanullah Gurbaz has spoken about the immense support he has received from Indian superstar Virat Kohli. Gurbaz said that he spoke to Kohli when his performance was poor recently and that it inspired him to come back.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  4 hours ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 hours ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മുറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  5 hours ago