HOME
DETAILS

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

  
Web Desk
June 23 2025 | 17:06 PM

Joe Root Reached Rahul Dravid Feilding Record in Test Cricket

ലീഡ്‌സ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 371 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 364 റൺസിനാണ് പുറത്തായത്. മത്സരത്തിന്റെ നാലാം ദിവസം ഫീൽഡിങ്ങിൽ ഒരു തകർപ്പൻ നേട്ടമാണ് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട് സ്വന്തമാക്കിയത്. മത്സരത്തിൽ ഒറ്റ ക്യാച്ചാണ് താരം രണ്ടാം ഇന്നിങ്സിൽ നേടിയത്. ശർദൂൽ താക്കൂറിനെയാണ് ക്യാച്ചിലൂടെ റൂട്ട് മടക്കി അയച്ചത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഫീൽഡറായി മാറാനും റൂട്ടിന് സാധിച്ചു. 210 ക്യാച്ചുകൾ ആണ് താരം ഇതുവരെ ടെസ്റ്റ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡിനൊപ്പം എത്താനും റൂട്ടിന് സാധിച്ചു. ദ്രാവിഡ് 301 ഇന്നിങ്സുകളിൽ നിന്നും 210 ക്യാച്ചുകൾ സ്വന്തമാക്കിയപ്പോൾ റൂട്ട് 293 ഇന്നിങ്സിൽ നിന്നാണ് 210 ക്യാച്ചുകൾ നേടിയെടുത്തത്. 

രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെയും റിഷബ് പന്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ നേടിയത്. 247 പന്തിൽ 18 ഫോറുകൾ ഉൾപ്പെടെ 137 റൺസാണ് രാഹുൽ അടിച്ചെടുത്തത്. മറുഭാഗത്ത് 140 പന്തിൽ 118 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ തകർപ്പൻ ഇന്നിങ്സ്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ബ്രൈഡൻ കാർസ്, ജോഷ് എന്നിവർ മൂന്നു വീതം വിക്കറ്റുകളും ഷോയിബ് ബഷീർ രണ്ടു വിക്കറ്റുകളും നേടി തിളങ്ങി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ക്രിസ് വോക്‌സ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 465 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 24.4 ഓവറിൽ അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 83 റൺസ് വിട്ടു നൽകിയാണ് ബുംറ അഞ്ച് വിക്കറ്റ് നേടിയത്. ബുംറയ്ക്ക് പുറമേ പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. 

ഇംഗ്ലണ്ടിനു വേണ്ടി ഒന്നാം ഇന്നിങ്സിൽ ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 137 പന്തിൽ 106 റൺസാണ് താരം നേടിയത്. 14 ഫോറുകൾ അടങ്ങുന്നതായിരുന്നു ഒല്ലി പോപ്പിന്റെ ഇന്നിങ്സ്. ഹാരീ ബ്രൂക്ക് 99 റൺസിനും പുറത്തായി. 112 പന്തിൽ 11 ഫോറുകളും രണ്ട് സിക്സുകളും നേടി സെഞ്ച്വറിയിലേക്ക് നീങ്ങവേ താരം 99 റൺസിന് പുറത്താവുകയായിരുന്നു. ബെൻ ഡക്കറ്റ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ ഒമ്പത് ഫോറുകൾ അടക്കം 62 റൺസ് ആണ് താരം നേടിയത്.

അതേസമയം ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.

ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടോങ്യു എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രൈയ്ഡൻ കാർസ്, ഷോയിബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Joe Root Reached Rahul Dravid Feilding Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  11 hours ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  12 hours ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  12 hours ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  13 hours ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  14 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  14 hours ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  15 hours ago
No Image

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ

Kerala
  •  15 hours ago