HOME
DETAILS
MAL
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചോടി
backup
September 05 2016 | 23:09 PM
വേങ്ങര: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചോടി. വീട്ടുമുറ്റത്ത് ഇരട്ടസഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വെട്ടുതോട് വെളളിലത്തൊടി അബ്ദുല്‍ മജീദിന്റെ മകന് മൂന്നര വയസുകാരന് നബീഹിന്റെ കഴുത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഒന്നരപവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചത്. ആക്ടീവ സ്കൂട്ടറില്‍ എത്തി 25 വയസു പ്രായം തോന്നിക്കുന്ന യുവാവാണ് കൃത്യം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. നാലു ദിവസം മുമ്പ് സമീപപ്രദേശമായ പൂച്ചോലമാട്ടിലും സമാനമായ മോഷണം നടന്നിരുന്നു. സമാന സംഭവം ആവര്‍ത്തിച്ചതോടെ റോഡരികിലെ വീട്ടുകാരും സമീപവാസികളും ഭീതിയിലാണ്. വേങ്ങര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."