
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും മികച്ച മുന്നേറ്റവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കാണ് പന്ത് കുതിച്ചുയർന്നത്. 800 പോയിന്റുമായാണ് പന്ത് പട്ടികയിൽ മികച്ച മുന്നേറ്റം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പർ 800 പോയിന്റുകൾ കരസ്ഥമാക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 178 പന്തിൽ 12 ഫോറുകളും ആറ് സിക്സുകളും അടക്കം 134 റൺസ് ആണ് പന്ത് നേടിയത്. രണ്ടാം ഇന്നിങ്സിൽ 140 പന്തിൽ 118 റൺസും താരം സ്വന്തമാക്കി. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ പ്രകടനം.
അതേസമയം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഗില്ലിനെയും സംഘത്തിന്നെയും ഇംഗ്ലണ്ട് തകർത്തു വിട്ടത്. ഇന്ത്യ ഉയർത്തിയ 371 റൺസ് ഇംഗ്ലണ്ട് അനായാസമായി മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 170 പന്തിൽ നിന്നും 21 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 149 റൺസ് നേടിയാണ് താരം തിളങ്ങിയത്. ജോ റൂട്ട് അർദ്ധ സെഞ്ച്വറി നേടിയും ടീമിന്റെ വിജയത്തിൽ നിർണായകമാണ്. 84 പന്തിൽ പുറത്താവാതെ 53 റൺസ് ആണ് റൂട്ട് സ്വന്തമാക്കിയത്. ആറ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
Indian wicketkeeper Rishabh Pant has made significant progress in the ICC Test rankings following his impressive performance in the first match of the five-match Test series against England
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 8 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 10 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 10 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 11 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 12 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 12 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 13 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 13 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 14 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ
Kerala
• 14 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 14 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 14 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 15 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 15 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 16 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 16 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 16 hours ago
ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ
Football
• 16 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 15 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 15 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; പരിപാടി റദാക്കിയെന്ന് രജിസ്ട്രാർ, റദാക്കിയില്ലെന്ന് സംഘാടകർ
Kerala
• 15 hours ago