HOME
DETAILS

ആറു ബെഡ്‌റൂം വരെയുള്ള 523 ആഡംബര വസതികള്‍, 2.49 മില്യണ്‍ ദിര്‍ഹം മുതല്‍ വില; റാസല്‍ഖൈമ അല്‍മര്‍ജാന്‍ ദ്വീപില്‍ വന്‍ വികസന പദ്ധതികള്‍ | Al Marjan Island

  
Web Desk
June 26 2025 | 04:06 AM

Major development projects are being implemented on Al Marjan Island which is chaired by Sheikh Saud bin Saqr Al Qasimi the ruler of Ras Al Khaimah

ദുബൈ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ചെയര്‍മാനായ അല്‍ മര്‍ജാന്‍ ദ്വീപില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപറായ ആര്‍ഡീയും ഫെയര്‍മോണ്ട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സും സംയുക്തമായാണ് ദ്വീപില്‍ ആഡംബര വസതികള്‍ ഉള്‍പ്പെടുന്ന ഫെയര്‍മോണ്ട് റെസിഡന്‍സ് പദ്ധതി നടപ്പാക്കുന്നത്. ദുബൈ മദീനത് ജുമൈറയില്‍ നടന്ന ചടങ്ങില്‍ ഇതിന്റെ വില്‍പന ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2025-06-2609:06:38.suprabhaatham-news.png
 
 


പദ്ധതിയില്‍ ഒന്ന് മുതല്‍ ആറു ബെഡ്‌റൂം വരെയുള്ള 523 ആഡംബര വസതികള്‍, ബീച്ച് ഫ്രണ്ട് അപാര്‍ട്‌മെന്റുകള്‍, ടൗണ്‍ ഹൗസുകള്‍, വില്ലകള്‍ എന്നിവ ഉള്‍പ്പെടുന്നു. 2.49 മില്യണ്‍ ദിര്‍ഹം മുതലാണ് വില.

പദ്ധതിയിലെ സീ വില്ലകളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ഓരോ വില്ലയും ഏകദേശം 1,850 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളവയാണ്. വിശാലമായ ഫ്‌ലോര്‍ പ്ലാനുകള്‍, സ്വകാര്യ ബീച്ച് കബാനകള്‍, തടസ്സമില്ലാത്ത സമുദ്ര ദൃശ്യങ്ങള്‍, ബേസ്‌മെന്റ് പാര്‍ക്കിങ്, ആധുനിക സൗകര്യങ്ങള്‍ എന്നിവയോടെ നിര്‍മിച്ച വില്ലകള്‍ക്ക് 70 മില്യണ്‍ ദിര്‍ഹം മുതലാണ് വില.

2025-06-2609:06:76.suprabhaatham-news.png
 
 


റാസല്‍ഖൈമ ക്രിസ്റ്റീസ് ഇന്റര്‍നാഷണല്‍ റിയല്‍ എസ്റ്റേറ്റാണ് പദ്ധതിയുടെ വിപണനവും വില്‍പനയും കൈകാര്യം ചെയ്യുന്നത്. സമുദ്ര തീര ആഡംബര ജീവിത ശൈലി ലക്ഷ്യം വെച്ചുള്ള വില്ലകളില്‍ സ്വകാര്യ ബീച്ച്, ഫിറ്റ്‌നസ് സെന്റര്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക നീന്തല്‍ കുളങ്ങള്‍, ചില്‍ഡ്രന്‍സ് ക്ലബ് തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട്.

എല്ലാ വസതികളും സമീപത്തെ ഫെയര്‍മോണ്ട് അല്‍ മര്‍ജാന്‍ ഐലന്‍ഡ് റിസോര്‍ട്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള താമസക്കാര്‍ക്ക് അക്കോര്‍ ഓണര്‍ ബനിഫിറ്റ്‌സ് പ്രോഗ്രാമില്‍ അംഗത്വം എടുക്കാം. അംഗത്വമെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Zaha Hadid Architects are world-famous for their innovative designs that make buildings seem futuristic. And now, they have revealed the design for Oystra. Coming up on Al Marjan Island of Ras Al Khaimah, this is a new seafront development that warrants your attention. Here’s all you need to know about the development.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

Kerala
  •  4 hours ago
No Image

വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുന്നു

Kerala
  •  4 hours ago
No Image

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു

National
  •  12 hours ago
No Image

ഇറാനെതിരെ ‘എൻഫോഴ്‌സ്‌മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ

International
  •  13 hours ago
No Image

ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ

National
  •  13 hours ago
No Image

സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  13 hours ago
No Image

​ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

International
  •  13 hours ago
No Image

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

Kerala
  •  14 hours ago
No Image

ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  14 hours ago
No Image

വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  14 hours ago