HOME
DETAILS

മെസിക്കൊപ്പമെത്താൻ അവൻ ഇനിയും 500 ഗോളുകൾ കൂടി നേടണം: മുൻ ബാഴ്സ താരം

  
June 26 2025 | 17:06 PM

Former Barcelona star Mark van Bommel has spoken out about comparing young Spanish star Lamine Yamal to Argentine legend Lionel Messi

സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബാഴ്സലോണ താരം മാർക്ക് വാൻ ബൊമ്മൽ. യമാൽ ഗോളുകളുടെ എണ്ണത്തിൽ മെസ്സിക്കൊപ്പം എത്തണമെങ്കിൽ ഇനിയും 500 ഗോളുകൾ കൂടി നേടണമെന്നാണ് മുൻ ബാഴ്സ താരം അഭിപ്രായപ്പെട്ടത്. 

"ഗോളുകളുടെ കാര്യത്തിൽ മെസിക്കൊപ്പം എത്തണമെങ്കിൽ യമാൽ ഇനിയും 500 ഗോളുകൾ കൂടി നേടണം. അതായത് ഓരോ സീസണിലും ഏകദേശം 30 ഗോളുകൾ നേടണം. യമൻ നിലവിൽ അവന്റെ പാതയിലൂടെ കൃത്യമായി മുന്നേറുന്നുണ്ട്. മറ്റുള്ള താരങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു കളിക്കാരനും നിലവിൽ ഫുട്ബോളിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇപ്പോൾ ഒരുപാട് നല്ല താരങ്ങൾ ഫുട്ബോളിൽ ഉണ്ട്" വാൻ ബൊമ്മൽ വോയറ്റ്ബാൽസോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങളിൽ നിന്നും 25 ഗോളുകളും 34 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. 2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. 

Former Barcelona star Mark van Bommel has spoken out about comparing young Spanish star Lamine Yamal to Argentine legend Lionel Messi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  12 hours ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  12 hours ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  12 hours ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  12 hours ago
No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  13 hours ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  13 hours ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  13 hours ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  13 hours ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  14 hours ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  14 hours ago