HOME
DETAILS

ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു

  
Farzana
June 27 2025 | 07:06 AM

Israel Airstrikes Kill Over 70 in Gaza Within 24 Hours Civilian Casualties Reported in Safe Zones


ഗസ്സ: ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 70ലേറെ ആളുകളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. 
ഇതില്‍ 14 പേരെങ്കിലും വടക്കന്‍ ഗസ്സയിലുള്ളവരാണ്. ഇസ്‌റാഈല്‍ 'സുരക്ഷിത മേഖല' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് മാത്രം അഞ്ച് ഫലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ്സയിലെ അല്‍-മവാസിയില്‍ ഒരു വാഹനത്തെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ച് ഫലസ്തീന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
ലെബനനിലെ വ്യത്യസ്ത ഇസ്‌റാഈലി ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

ലെബനനിലെ തെക്ക് ഭാഗത്തായിരുന്നു വ്യോമാക്രമണം. ഷഖ്റയ്ക്കും ബരാഷിതിനും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുള്‍ഡോസറിന് നേരെ  ഇസ്‌റാഈലി ഡ്രോണ്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ബീറ്റ് ലിഫ് പട്ടണത്തില്‍ മോട്ടോര്‍ സൈക്കിളിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് മറ്റൊരു മരണം. കഴിഞ്ഞ വര്‍ഷം നവംബറില്‍  ഇസ്‌റാഈല്‍-ഹിസ്ബുല്ല വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും  ഇസ്‌റാഈല്‍ ലെബനനില്‍ ആക്രമണം തുടരുകയാണ്.

സഹായത്തിനെത്തിയവര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഈമാസം മാത്രം ചുരുങ്ങിയത് 549 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 4066 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 56,259 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 132,458 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, യഥാര്‍ത്ഥ എണ്ണം ഇതിലുമേറെയായിരിക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  a day ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  a day ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  a day ago
No Image

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

Kerala
  •  a day ago
No Image

കേര വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ: ഒരു ലിറ്ററിന് 529 രൂപ

Kerala
  •  a day ago
No Image

ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍; രണ്ട് മരണം, പുരോഹിതര്‍ക്ക് പരുക്ക്

International
  •  a day ago
No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  a day ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  a day ago