HOME
DETAILS

ലോണ്‍ട്രി ബാസ്‌കറ്റുകളില്‍ ദ്വാരങ്ങള്‍ ഇടുന്നത് എന്തിനാണ്...?  അതിനൊരു കാരണമുണ്ട്, അറിയാമോ

  
Laila
June 27 2025 | 09:06 AM

Why Laundry Baskets Have Holes  The Practical Reasons Behind the Design

 

അധികവീടുകളിലും കഴുകാനുള്ള തുണികള്‍ ഇടാന്‍ ഒരു ബാസ്‌കറ്റ് കാണാം. അതായത് ലോണ്‍ട്രി ബാസ്‌കറ്റ്. ചില വീടുകളില്‍ നിലത്തോ കസേരകളിലോ ഒക്കെയാവും മുഷിഞ്ഞ തുണികളിടുന്നത്. എന്നാല്‍ മിക്ക വീടുകളിലും വലിയ ഉയരമുള്ള ബാസ്‌കറ്റുകളിലായിരിക്കും മുഷിഞ്ഞ തുണികള്‍ മാറ്റിയിടുക. ഈ ബാസ്‌കറ്റുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..? ഇവയില്‍ നിറയെ ദ്വാരങ്ങള്‍ കാണാം. എന്തിനാണ് ലോണ്‍ട്രി ബാസ്‌കറ്റുകളില്‍ നിറയെ ദ്വാരങ്ങള്‍ ഇട്ടിരിക്കുന്നത്. 

'ലോണ്‍ട്രി ലവ് : ഫൈന്റിങ് ജോയ്' എന്ന പുസ്തകത്തിന്റെ രചയിതാവായ പാട്രിക് റിച്ചാര്‍ഡ്‌സണ്‍ പറയുന്നത്, ലോണ്‍ട്രി ബാസ്‌കറ്റിലെ ദ്വാരങ്ങള്‍ ഭാരവുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നതെന്നാണ്. എല്ലായിപ്പോഴും ലോണ്‍ട്രി ബാസ്‌കറ്റുകളില്‍ നിറയെ തുണികള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അവയ്ക്ക് നല്ല കനവുമുണ്ടാവും. എന്നാല്‍ ഇങ്ങനെ ദ്വാരമുണ്ടാകുമ്പോള്‍ താരതമ്യേന ഭാരക്കുറവും അനുഭവപ്പെടും.

 

lunt.jpg

 

 ഇങ്ങനെ തുണികള്‍ ബാസ്‌കറ്റിലിടുമ്പോള്‍ അവയില്‍ വിയര്‍പ്പു മൂലം ഈര്‍പ്പം നില്‍ക്കാനുള്ള സാധ്യതയും കാണാം. ബാസ്‌കറ്റിലെ ഈ ദ്വാരങ്ങള്‍ കാരണം വായുസഞ്ചാരം ഇതിനകത്തേക്ക് ലഭിക്കുന്നു. അതുവഴി ഈര്‍പ്പത്തിന്റെ അംശം ഇല്ലാതാവുകയും ചെയ്യുന്നു.

അതുപോലെ കുറേ ദിവസം മുഷിഞ്ഞ വസ്ത്രങ്ങള്‍ ഇങ്ങനെ ബാസ്‌കറ്റില്‍ സൂക്ഷിക്കുമ്പോള്‍ അവയില്‍ നിന്നു ദുര്‍ഗന്ധവും പരക്കും. ദ്വാരങ്ങള്‍ ഇല്ലാത്ത ബാസ്‌കറ്റാണെങ്കില്‍ മണം ഇരട്ടിയുമാവും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ബാസ്‌കറ്റില്‍ ദ്വാരങ്ങളുണ്ടെങ്കില്‍ അവയിലൂടെ വായു കടന്നെത്തുമ്പോള്‍ ദുര്‍ഗന്ധം അധികം ഇല്ലാതിരിക്കാന്‍ സഹായിക്കും. 

 

loikk.jpg


സൂക്ഷിക്കേണ്ടത്

ലോന്‍ട്രി ബാസ്‌കറ്റ് അങ്ങനെയാരും കഴുകുന്നതായി കണ്ടിട്ടില്ല. വീട്ടിലെ മറ്റെല്ലാ സാധനങ്ങളും കഴുകിവൃത്തിയാക്കിയാലും ഇതവിടെ തന്നെ കിടക്കും. എന്നാല്‍ മള്‍ട്ടി സര്‍ഫസ് ക്ലീനര്‍ സ്‌പ്രേകളുപയോഗിച്ച് ലോണ്‍ട്രി ബാസ്‌കറ്റുകള്‍ തുടച്ചു വൃത്തിയാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ ഹാന്‍ഡിലുകളും ദ്വാരങ്ങളും അരികുകളും എല്ലാം നന്നായി വൃത്തിയാക്കാന്‍ ശ്രമിക്കുക.

 

liv.jpg

ഇനി വെള്ളം ഉപയോഗിച്ച് കഴുകുകയോ തുടക്കുകയോ ആണെങ്കില്‍ നന്നായി ഉണങ്ങി എന്നു ഉറപ്പാക്കിയ ശേഷം മാത്രം തുണികള്‍ ഇട്ടുവയ്ക്കാവൂ. നനവുള്ള തുണികള്‍ ഒരിക്കലും ലോണ്‍ട്രി ബാസ്‌കറ്റില്‍ വയ്ക്കാന്‍ പാടില്ല. നനഞ്ഞ തുണിയില്‍നിന്ന് മറ്റുതുണികളിലേക്ക് നനവ് പടരാനും പൂപ്പലും ദുര്‍ഗന്ധവും ഉണ്ടാവാനുമുള്ള സാധ്യതയും ഏറെയാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  14 hours ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  14 hours ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  14 hours ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  14 hours ago
No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  14 hours ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  15 hours ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  15 hours ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  15 hours ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  16 hours ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  16 hours ago