
അഹമ്മദാബാദ് വിമാനദുരന്തം: ഡിഎൻഎ പരിശോധന പൂർത്തിയായി, 260 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി

ഗാന്ധിനഗർ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ പൂർത്തിയായി. എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് 16 ദിവസങ്ങൾ പിന്നിടുമ്പോൾ 260 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതിൽ 241 പേർ വിമാന യാത്രക്കാരും 19 പേർ വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തുണ്ടായിരുന്നവരുമാണ്.
വിമാന യാത്രികരുടെ പട്ടികയിൽ ഉണ്ടായിരുന്ന ഗുജറാത്തിലെ ഭുജ് ദഹിൻസർ സ്വദേശി അനിൽ ലാൽജി ഖിമാനിയുടെ (32) മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബോർഡിങ് ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടെങ്കിലും ഡിഎൻഎ സാംപിളുകൾ മാച്ച് ചെയ്തില്ല. എന്നാൽ, അദ്ദേഹത്തിന്റേതെന്ന് സംശയിക്കുന്ന മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി അറിയിച്ചു.
ആകെ 270 പേർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 254 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറ് മൃതദേഹങ്ങൾ നേരിട്ടും തിരിച്ചറിഞ്ഞു. വെള്ളിയാഴ്ചയോടെ 240 മൃതദേഹങ്ങളുടെ പരിശോധന പൂർത്തിയായിരുന്നു. കഴിഞ്ഞ രാത്രിയോടെ അവസാന കേസിലും മാച്ചിങ് ലഭിച്ചതോടെ തിരിച്ചറിയൽ പ്രക്രിയ അവസാനിപ്പിച്ചതായി ഡോ. ജോഷി വ്യക്തമാക്കി.
മരിച്ചവരിൽ 181 പേർ ഇന്ത്യക്കാരാണ്. 52 പേർ യുകെയിൽ നിന്നും, ഏഴ് പേർ പോർച്ചുഗലിൽ നിന്നും, ഒരാൾ കാനഡയിൽ നിന്നുമാണ്. അഹമ്മദാബാദ് സന്ദർശിക്കാനെത്തിയ രണ്ട് ബ്രിട്ടീഷ് പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം നേരത്തെ കൈമാറിയിരുന്നു, മറ്റൊരാളുടേത് കഴിഞ്ഞ ദിവസം വിട്ടുനൽകി.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേരിൽ നാല് പേർ മരിച്ചു. ഒരാൾ വെള്ളിയാഴ്ച ആശുപത്രി വിട്ടു. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തുണ്ടായിരുന്ന 19 പേരും അപകടത്തിൽ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 2 hours agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ
National
• 3 hours ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 3 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 4 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 4 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 4 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 4 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 5 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 5 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 5 hours ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 6 hours ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 6 hours ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 12 hours ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 13 hours ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 14 hours ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 15 hours ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 15 hours ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 15 hours ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 14 hours ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 14 hours ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 14 hours ago