
UAE Weather: ചൂടിന് ശമനമായി അല്‍ ഐനില്‍ കനത്ത മഴ, ആലിപ്പഴ വര്‍ഷവും; ആസ്വദിച്ച് പ്രവാസികള്‍

അല്‍ ഐന്‍: ചൂടില്‍ നിന്ന് ആശ്വാസം നല്‍കി യു.എ.ഇയില്‍ ഇന്നലെ വൈകുന്നേരം ആലിപ്പഴ വര്‍ഷത്തോടെ മഴ. അല്‍ ഐനിന്റെ ചില ഭാഗങ്ങളില്‍ മിതമായ മഴ പെയ്തപ്പോള്‍, മറ്റു ഛില സ്ഥലങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഖതം അല്‍ ശിക്ല, മലഖിത് തുടങ്ങി ഭാഗങ്ങളില്‍ശക്തമായ മഴ പെയ്തതായി യു.എ.ഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ശനി വൈകുന്നേരം അല്‍ നബ, ഉം ഗഫ, അല്‍ ദാഹിര്‍ എന്നിവിടങ്ങളില്‍ നേരിയ മഴ ലഭിച്ചു.
അല്‍ ഐനിന്റെ ചില ഭാഗങ്ങളില്‍ എന്‍സിഎം ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ പുറത്തിറങ്ങുകയാണെങ്കില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തില്‍, വേനല്‍ക്കാലത്ത് ആലിപ്പഴം വാര്‍ഷിക്കുന്നത് ഉപരിതല താപനില ചൂടുള്ളതായിരിക്കുമ്പോഴാണെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്തരീക്ഷം ഇപ്പോഴും മഞ്ഞുവീഴ്ചയെ പിന്തുണയ്ക്കാന്‍ തക്ക തണുപ്പാണെന്നതും ഇതില്‍ നിന്ന് മനസ്സിലാക്കാം.
കൂടിച്ചേരുന്ന മേഘങ്ങളില്‍ മുകളിലേക്കുള്ള ശക്തമായ വായുപ്രവാഹം കാരണം വേനല്‍ക്കാലത്ത് ആലിപ്പഴം ഉണ്ടാകാം. ഉയരുന്ന ചൂടുള്ള വായുവില്‍ നിന്ന് ഉണ്ടാകുന്ന വായുപ്രവാഹങ്ങള്‍ ജലത്തുള്ളികളെയും ഐസ് കണികകളെയും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന നിലയിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവ മരവിച്ച് ആലിപ്പഴമായി മാറുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ച യു.എ.ഇ വേനല്‍ക്കാലത്തെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 21 ന് മസൈറയില്‍ (അല്‍ ദഫ്ര മേഖല) 49.9° സെല്‍ഷ്യസ് താപനിലയാണുണ്ടായത്. ശരാശരി താപനില അവസാനമായി 45° സെല്‍ഷ്യസില്‍ കൂടുതലായി തുടരുന്നു. കഴിഞ്ഞ മാസം യു.എ.ഇയില്‍ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മെയ് മാസമായിരുന്നു. താപനില 51.6° ആണ് രേഖപ്പെടുത്തിയത്.
Hailstones fell on the Al Ain region on Saturday afternoon, as the national weather centre warned of unsettled conditions. An orange and yellow alert was issued over parts of the Garden City region, and heavy rain was reported over the villages of Khatm Al Shiklah and Malaqit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍
Kerala
• a day ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• a day ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• a day ago
മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• a day ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• a day ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• a day ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• a day ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• a day ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• a day ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• a day ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• a day ago
മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
Weather
• a day ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്
Kerala
• a day ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• a day ago
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies
Kerala
• a day ago
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി
Kerala
• a day ago
ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• a day ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• a day ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• a day ago
ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• a day ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• a day ago