HOME
DETAILS

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

  
Web Desk
June 29 2025 | 18:06 PM

Inquiry committee appointed following the disclosure by Dr Harris Chirakkal

തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ആലപ്പുഴ മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളിലെ ശസ്ത്രക്രിയ മുടങ്ങിയതിനെതിരെയാണ് പ്രതിഷേധവുമായി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് രംഗത്തെത്തിയത്. സംഭവത്തില്‍ പിരിച്ച് വിട്ടാലും പ്രശ്‌നമില്ലെന്ന് കാണിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ വിവാദങ്ങള്‍ക്ക് ചൂട് പിടിച്ചു. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയത് ആരോഗ്യ വകുപ്പിനും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. 

ഉപകരണങ്ങൾ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകൾ മാറ്റി. ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിങ് പവർ ഇല്ലാത്ത വകുപ്പ് മേധാവി, ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ല. പിരിച്ചു വിട്ടോട്ടെ - എന്നീ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. 

ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രാജിക്കൊരുങ്ങിയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. മകന്റെ പ്രായമുള്ള വിദ്യാർഥിയുടെ ഉൾപ്പെടെ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നു. ലജ്ജയും നിരാശയും തോന്നുന്നു എന്നുമാണ് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരുന്നത്.

എന്നാൽ ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും അതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും തെറ്റാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നു. ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്ന് ആരോഗ്യവകുപ്പും പ്രതികരിച്ചു. ഉപകരണങ്ങൾ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്‌നമുണ്ടായതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകിയ വിശദീകരണം.

അതേസമയം വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായും, പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി ഡോക്ടര്‍ ഹാരിസ് രംഗത്തെത്തി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രിക്രിയക്കായി കാത്തിരിക്കുന്നവര്‍ നിരവധി പേരുണ്ടെന്നും, ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോക്ടര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

An official order has been issued to form an investigation committee based on Dr. Harris Chirakkal’s revelations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago