HOME
DETAILS
MAL
കുപ്പം കുറ്റിക്കോല്‍ നാലുവരിപ്പാത സര്‍വ്വേ വീണ്ടും തടഞ്ഞു
backup
September 06 2016 | 00:09 AM
തളിപ്പറമ്പ് : പൊലിസിന്റെ സഹായത്തോടെ കുപ്പം- കുറ്റിക്കോല്‍ നാലുവരിപ്പാത സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ വ്യവസ്ഥകള്‍ അറിയിക്കാതെ നടത്തുന്ന ഒരു സര്‍വ്വേയും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ തളിപ്പറമ്പ് എസ്.ഐ പി രാജേഷ് ജില്ലാ കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു.
നാട്ടുകാരോടും, സര്‍വ്വേ ഉദ്യോഗസ്ഥരുമായും ഫോണില്‍ സംസാരിച്ച കളക്ടര്‍ വിഷയത്തെക്കുറിച്ച് നാട്ടുകാരുമായി വിശദമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോയാല്‍ മതിയെന്നും അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ നിര്‍ത്തിവച്ച് തിരിച്ചുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."