HOME
DETAILS

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

  
July 01 2025 | 06:07 AM

Qatar Shows Interest in Hosting 2029 FIFA Club World Cup

ദോഹ: 2029ല്‍ നടക്കാനിരിക്കുന്ന അടുത്ത ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2022 ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് നല്ല നിലയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ ഫിഫ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. 2022 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമായി ഖത്തര്‍ മാറിയിരുന്നു. ഈ വേദികള്‍ 2029ലെ ടൂര്‍ണമെന്റിനായും ഉപയോഗിക്കാമെന്നാണ് ഖത്തറിന്റെ കണക്കുകൂട്ടല്‍.

നറുക്ക് ഖത്തറിന് വീഴുകയാണെങ്കില്‍ തന്നെയും രാജ്യത്തെ വേനല്‍ക്കാലത്തെ ചൂട് കാരണം ടൂര്‍ണമെന്റ് ശൈത്യകാലത്തേക്ക് മാറ്റേണ്ടിവരും. അതേസമയം, ഉദ്ഘാടന ടൂര്‍ണമെന്റില്‍ വാഗ്ദാനം ചെയ്യുന്ന 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുക യൂറോപ്യന്‍ ക്ലബ്ബുകളെ ആകര്‍ഷിച്ചേക്കും. 

അമേരിക്കയില്‍, ടൂര്‍ണമെന്റില്‍ കാലാവസ്ഥ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗം വീശിയതോടെ കളിക്കാരില്‍ നിന്നും മാനേജര്‍മാരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ടൂര്‍ണമെന്റിലെ ചൂടിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി അധികൃതര്‍ പത്രസമ്മേളനം നടത്തിയിരുന്നു.

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സ്‌പെയിനും മൊറോക്കോയും ബ്രസീലും രംഗത്തുണ്ട്. ഇത് ഖത്തറിന് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.

Qatar has officially expressed interest in hosting the 2029 FIFA Club World Cup, building on its successful track record with global sporting events including the 2022 World Cup.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  3 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  3 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  3 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  3 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  3 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  3 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  3 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  3 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  3 days ago