
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

കോയമ്പത്തൂർ: കാരമടൈ വനമേഖലയിലെ സൊറണ്ടി സെറ്റിൽമെന്റിന് സമീപം നാടൻ തോക്ക് ഉപയോഗിച്ച് 23 വയസ്സുള്ള ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പില്ലൂർ ഡാം പൊലിസ് അറസ്റ്റ് ചെയ്തു. കുണ്ടൂരിലെ കെ. പ്രവീൺ എന്ന മുരുകേശൻ (37), വെള്ളിയാങ്കാടിനടുത്ത് അൻസൂരിലെ പാപ്പയ്യൻ (50) എന്നിവരാണ് അറസ്റ്റിലായത്. റിസർവ് വനത്തിനുള്ളിൽ ദിവസക്കൂലിക്കാരനായിരുന്ന ബന്ധുവായ ആർ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ട് പ്രതികളും മരിച്ച സഞ്ജിത്തിന്റെ വീട്ടിൽ നിന്ന് മദ്യപിച്ചതിന് ശേഷം മൂവരും കൂടി നാടൻ തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ കാട്ടിലേക്ക് പോയതായിരുന്നു. ഇവിടെ വെച്ച് വേട്ടയ്ക്കിടെ അബദ്ധത്തിൽ സഞ്ജിത്തിനെ വെടിവെച്ചതാണെന്നും സഞ്ജിത്തും പപ്പയ്യനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് പപ്പയ്യൻ തോക്ക് ഉപയോഗിച്ച് സഞ്ജിത്തിന് നേരെ വെടിയുതിർത്തതാണെന്നും റിപ്പോർട്ട് ഉണ്ട്. പ്രതികൾ പരസ്പര വിരുദ്ധമായ മൊഴി നൽകുന്നതിനാൽ എന്താണെന്ന് സംഭവിച്ചതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല.
ഞായറാഴ്ച രാവിലെ 8:30 ഓടെ, പ്രവീൺ സഞ്ജിത്തിന്റെ കുടുംബത്തെ വിളിച്ച് ഭവാനി നദിക്ക് സമീപം സഞ്ജിത്തിന് വെടിയേറ്റതായി അറിയിച്ചു. കുടുംബം സ്ഥലത്തെത്തിയപ്പോൾ സഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കാണാതായ നിലയിലായിരുന്നു. അഞ്ച് വെടിയുണ്ടകൾ വയറിലും നെഞ്ചിലും തുളച്ചുകയറിയാണ് സഞ്ജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്.
പിന്നാലെ പില്ലൂർ ഡാം പൊലിസിന് വിവരം ലഭിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പൊലിസ് രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. വീട്ടിൽ നിന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് പ്രവീൺ അമിതമായി മദ്യപിച്ചിരുന്നു, പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെത്തുടർന്ന്, ആദിവാസികളുടെ കൈവശമുണ്ടായിരുന്ന അനധികൃത തോക്കുകൾ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സൊറാണ്ടി ആദിവാസി അധിവാസ കേന്ദ്രത്തിൽ പരിശോധന നടത്തി. ഞായറാഴ്ച സെറ്റിൽമെന്റിൽ പരിശോധന നടത്തിയെങ്കിലും അനധികൃത ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പൊലിസിന്റെ സഹായത്തോടെ കോമ്പിംഗ് ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Police have arrested two individuals in connection with the murder of a 23-year-old tribal youth near the Sorandi settlement, close to the Karamadai forest area. The youth was reportedly shot dead with a country-made gun.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 17 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 18 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 18 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 19 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 19 hours ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 19 hours ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 19 hours ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 20 hours ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 20 hours ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 20 hours ago
ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്
International
• 21 hours ago
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍
International
• 21 hours ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 21 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• a day ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• a day ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• a day ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• a day ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• a day ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• a day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• a day ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• a day ago