HOME
DETAILS

കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്

  
Web Desk
July 01 2025 | 05:07 AM

patient biju who underwent keyhole surgery has died

കൊച്ചി: കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന് പരാതി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സ നടത്തിയ രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. നടുവേദനയെ തുടർന്നാണ് ബിജുവിന് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം പരാതിപ്പെടുന്നത്.

തിങ്കളാഴ്ചയാണ് ബിജു മരിച്ചത്. ബിജുവിന്റെ സഹോദരൻ ബിനു സംഭവത്തിൽ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. രാജഗിരി ആശുപത്രിയ്‌ക്കെതിരെയാണ് കേസ്. ജൂൺ 27ാം തീയതിയാണ് കീഹോൾ സർജറി നടന്നത്. ഇതിന് മുൻപ് 25ാം തീയതിയാണ് ബിജു ആശുപത്രിയിലെത്തി ന്യൂറോ സർജൻ മനോജിനെ കണ്ടത്. ഡിസ്‌കിൽ ഞരമ്പ് കയറിയതാണ് നടുവേദനയ്ക്ക് കാരണമായത്. അസുഖം ഭേദമാവാൻ ഡോക്ടർ മനോജ് കീ ഹോൾ ഓപ്പറേഷൻ നിർദേശിക്കുകയായിരുന്നു.

27ാം തീയതി ഓപ്പറേഷന് ശേഷം രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാൽ വയറുവേദയുണ്ടെന്ന് ബിജു പറഞ്ഞെന്ന് സഹോദരൻ പറയുന്നു. വയർ വീർത്തിരിക്കുന്നത് കണ്ടതിനെ തുടർന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടർ പരിശോധിക്കുകയും ഗ്യാസിനുള്ള മരുന്ന് നൽകുകയും ചെയ്തു. 

എന്നാൽ, തൊട്ടടുത്ത ദിവസം രാവിലെ ഡോക്ടർ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാൽ നടക്കണമെന്ന് നിർദേശിച്ചു. നടക്കുന്നതിനിടെ ബിജു തളർന്ന് വീണു.  ബി.പി കുറഞ്ഞതിനാലാണ് തളർന്ന് വീണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയെ തുടർന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടർമാർ തന്നെ ബന്ധുക്കളെ അറിയിച്ചു. ശേഷം ബിജുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. 

തൊട്ടടുത്ത ദിവസം, രക്തസ്രാവം നിയന്ത്രിക്കാൻ മറ്റൊരു ശസ്ത്രക്രിയ നടത്തി. ഹീമോഗ്ലോബിൻ കുറവായതിനെ തുടർന്നും വൃക്കകളുടെ പ്രവർത്തനം മോശമായതിനാലും പിന്നാലെ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ ചികിത്സകൾക്കൊന്നും ബിജുവിന്റെ ജീവൻ രക്ഷയ്ക്കാനായില്ല.

സംഭവത്തിൽ, ആശുപത്രിയിൽ പരാരാതിപ്പെട്ടെങ്കിലും നിയമപരമായി നീങ്ങിക്കോളുവെന്നും നഷ്ടപരിഹാരം തരാൻ തയ്യാറല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞതായാണ് വിവരം. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടർ പറഞ്ഞതായി ബിനു പറയുന്നു. 

 

A patient who underwent keyhole surgery has died, leading to serious allegations against Rajagiri Hospital. The deceased has been identified as Biju (54), a resident of Thiruvankulam, Thrippunithura. According to the family, Biju underwent keyhole surgery for back pain. However, they claim a surgical error led to internal bleeding, which ultimately resulted in his death. The family has formally raised a complaint against the hospital, alleging medical negligence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ​ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ

crime
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ബിആർ ഷെട്ടി എസ്ബിഐയ്ക്ക് 46 മില്യൺ ഡോളർ നൽകണം; വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ഉത്തരവുമായി ദുബൈ കോടതി

uae
  •  3 days ago
No Image

സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ

crime
  •  3 days ago
No Image

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  3 days ago
No Image

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ

latest
  •  3 days ago
No Image

പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Saudi-arabia
  •  3 days ago
No Image

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം

Cricket
  •  3 days ago
No Image

കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍

Kerala
  •  3 days ago