അധ്യാപക ദിനത്തില്‍ നാടെങ്ങും ഗുരുവന്ദനങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ അധ്യാപകദിനം സംഘടിപ്പിച്ചു. ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റീഫന്‍ കോട്ടക്കല്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ തൊവുത്തിങ്കല്‍, പി.ടി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ മരത്തൈകല്‍ നല്‍കി ആദരിച്ചു.
കൈപ്പഞ്ചേരി: എല്‍.പി സ്‌കൂളില്‍ ആധ്യാപകദിനം വിവധ പരിപാടികളോടെ നടത്തി. ബത്തേരി നഗരസഭ കൗണ്‍സിലര്‍ ഷീഫാനത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗ്രേസി ടീച്ചര്‍ അധ്യക്ഷയായി. ധനകോടി ചിറ്റ്‌സ് എം.ഡി യോഹന്നാന്‍ മറ്റത്തില്‍, സാലി യോഹന്നാന്‍, പി.ടി.എ പ്രിസഡന്റ് അസീസ് മാടാല തുടങ്ങിയവര്‍ അധ്യാപകരെ ആദരിച്ചു.
കണിയാമ്പറ്റ: ഗവ.യു.പി സ്‌കൂളില്‍ അധ്യാപക ദിനം സ്‌കൂളിലെ മുന്‍ അധ്യാപകനായ സിദ്ധീഖ് മാസ്റ്ററെ പൊന്നാടയണിയിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തംഗം റഷീന സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അധ്യാപകര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാരം അദ്ദേഹം പ്രധാനാധ്യാപിക ടി.ടി ചിന്നമ്മ ടീച്ചര്‍ക്ക് കൈമാറി. മുംതാസ് പുത്തൂര്‍, ജയശ്രീ ടീച്ചര്‍, ഹസ്‌ന, ദ്വീപക് പി ബിജു, ഖലീലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
മടക്കിമല: ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്റ് കെ പ്രഭേഷ് അധ്യക്ഷനായി. കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ കാല അധ്യാപകര്‍ക്ക് പുസ്തകവും പൂച്ചെണ്ടും നല്‍കി ആദരിച്ചു. പ്രധാനാധ്യാപിക പി.കെ സരസ്വതി, മേരി വര്‍ക്കി, ഭാഗീരഥി സംസാരിച്ചു. വിദ്യാര്‍ഥികള്‍ ഓളപ്പമണ്ണയുടെ എന്റെ വിദ്യാലയം കാവ്യ ശില്‍പം അവതരിപ്പിച്ചു. കെ.യു മെര്‍ലിന്‍, രജിത മോഹന്‍ നേതൃത്വം നല്‍കി.
മുട്ടില്‍: പരിയാരം ഗവ. ഹൈസ്‌കൂള്‍ അധ്യാപകദിനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍ന്മുഖന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ ഫൈസല്‍ അധ്യക്ഷനായി. അധ്യാപകര്‍ക്കും പൂര്‍വ്വാധ്യാപകര്‍ക്കുമുള്ള ഉപഹാരം കെ.എ മുജീബ് വിതരണം ചെയ്തു. പൂര്‍വ്വാധ്യാപകരെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സവിത ആദരിച്ചു. ചടങ്ങില്‍ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെ അധ്യാപകര്‍ നല്‍കുന്ന പഠന സഹായ വിതരണവും നടന്നു. ആഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ വിവിധ ക്ലാസുകളില്‍ ഒരു പിരിയഡ് ക്ലാസെടുത്തു. എ.കെ ഷിബു, സുനില്‍ കുമാര്‍, കെ താജുദ്ധീന്‍, ഫാദിയ, റജില നിജാം സംസാരിച്ചു. സജീവ് കുമാര്‍ കവിതാ പാരയണം നടത്തി. റിട്ട.അധ്യാപകരായ പത്മകുമാരി, എം.കെ മുത്തുക്കോയ തങ്ങള്‍, സലീല, ടി.പി മേരി, കെ.സി സലാം സംസാരിച്ചു.
കല്‍പ്പറ്റ: എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ പൊന്നാ ടയണിയിച്ച് ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് അജി ബഷീര്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി ഹമീദ് ഉല്‍ഘാടനം ചെയ്തു. പൂര്‍വ്വ അധ്യാപകനായ ആന്റണി മാസ്റ്റര്‍, വി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കൃഷ്ണമേനോന്‍ മാസ്റ്റര്‍, നാരായണി വാരസ്യാര്‍ ടീച്ചര്‍, ശങ്കരന്‍ മാസ്റ്റര്‍, പി.പി സതീദേവീ, പി.വി ശ്രീനിവാസന്‍ മാസ്റ്റര്‍, കെ.എസ് അശോക് കുമാര്‍ മാസ്റ്റര്‍, കെ.പി ഗീത ടീച്ചര്‍, ഇ.ആര്‍ ഹരിദാസ് മാസ്റ്റര്‍, കെ ശോഭന ടീച്ചര്‍, കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍, സി മുകുന്ദന്‍, പി.പി സൗദാമിനി ടീച്ചര്‍, വിലാസിനി ടീച്ചര്‍, ശ്രീധരന്‍ മാസ്റ്റര്‍, എം.ജെ നമീദ് കുമാര്‍ മാസ്റ്റര്‍, ടി.വി കുര്യാച്ചന്‍ മാസ്റ്റര്‍, വള്ളിയമ്മ എന്നിവരെയാണ് പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.
2005-07 അധ്യയന വര്‍ഷ പ്ലസ്ടു പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ഥി ഡോ. വിവേക് ബാലചന്ദ്രനെ ചടങ്ങില്‍ അനുമോദിച്ചു. നാനോ സയന്‍സില്‍ ജര്‍മ്മനിയിലെ കീന്‍ സര്‍വകലാശാലയില്‍ ഗവേഷകനാണ് വിവേക്. പ്രിന്‍സിപ്പാല്‍ എ സുധറാണി, പി.ടി.എ വൈസ് പ്രസിഡന്റ് ഐ.ജെ ബെന്നി, കെ പ്രസാദ്, പ്രധാനാധ്യാപകന്‍ വിജയരാജന്‍, സ്‌കൂള്‍ ലീഡര്‍ നൈജല്‍ ബെനഡിക്ട്, വിദ്യാര്‍ഥികളായ രാഹിന്‍മരിയ, കെ ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ: മുണ്ടേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനത്തിന്റെ ഭാഗമായി മുഴുവന്‍ അധ്യാപകരേയും രക്ഷിതാക്കള്‍ പൊന്നാടയണിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ വി.പി ശോശാമ്മ മുഖ്യപ്രഭാഷണം നടത്തി. ദിനേശന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. കെ.കെ രാജേന്ദ്രന്‍, നസീറ, വി.എ ജോണ്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഷെറിന്‍ മാത്യു, എന്‍.ഡി തോമസ്, സ്റ്റാഫ് സെക്രട്ടറി പി.ജെ സെബാസ്റ്റ്യന്‍ സംസാരിച്ചു.
പനമരം: അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി പനമരം ഗവ. എല്‍.പി.സ്‌കൂളില്‍ വിരമിച്ച അധ്യാപകരെ ആദരിച്ചു. അഹമദ് മാസ്റ്റര്‍, ഗ്രേസി ടീച്ചര്‍, കൊച്ചുത്രേസ്യ ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, സിസിലി ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. പനമരം ഗ്രാമ പഞ്ചായത്ത് അംഗം എം.എ ചാക്കോ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാവ മുഹമ്മദ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂല്‍ന ഉസ്മാന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഒ.സി മഹേശ്, കെ.എം ഹരിദാസന്‍ തുടങ്ങിയവര്‍ അധ്യാപകരെ പൊന്നാടയണിയിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി.
പടിഞ്ഞാറത്തര: പേരാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു.
സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ.പി പത്മിനി ടീച്ചറെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസ്യ ചേരാപുരം പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങില്‍ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും ആദരിച്ചു. എസ്.എം.സി ചെയര്‍മാന്‍ എം.ഡി മധു അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ പി.ജെ മാത്യു, എം.പി.ടി.എ പ്രസിഡന്റ് റംലത്ത്, സ്‌കൂള്‍ ലീഡര്‍ ഫാത്തിമ അത്തൂഫ, സ്റ്റാഫ് സെക്രട്ടറി എം.പി അബൂബക്കര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച ഉച്ചക്ക് കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."