ആദിവാസികള്‍ക്കിടയില്‍ ജാനുവിന്റെ സ്വാധീനം നഷ്ടപ്പെട്ടു: എം ഗീതാനന്ദന്‍
സുല്‍ത്താന്‍ ബത്തേരി: ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ ജാനുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗോതമഹാസഭ കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍. ജില്ലയില്‍ ഗോത്രമഹാസഭയുടെ ഭാരവാഹകിളായി സി.കെ ജാനു അവരോധിച്ചിരിക്കുന്നത് ആദിവിസി ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ആരോപണം നേരിടുന്നവരെയാണെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ഗോത്രമഹാസഭയില്‍ നേതൃത്വ പ്രതിസന്ധി ഉണ്ടാക്കിയത് ഊരുകൂട്ടങ്ങളോ ആദിവാസികളോ അല്ല. പണത്തിനും സമ്പത്തിനും സ്വാധീനത്തിനുമായി ആദിവാസി സമൂഹത്തെ ഉപേക്ഷിച്ചത് ജാനുവാണ്. കഴിഞ്ഞയാഴ്ച ജാനു കല്‍പ്പറ്റയില്‍ നടത്തിയ സമരത്തില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 15-ഓളം പേര്‍ മാത്രമാണ് പങ്കെടുത്തത്. നിലിവില്‍ ജാനുവിന്റെ അവസ്ഥ നിരാശജനകമാണ്. തങ്ങളോടൊപ്പം ചേരാന്‍ ജാനു ശ്രമിക്കുന്നതായി സംശയമുണ്ട്. ആദിവാസി സമൂഹത്തില്‍ ജാനുവിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടെന്നും ഗോത്രമഹാസഭയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി വാങ്ങി നല്‍കുകയും സമരത്തിന്റെ പേരിലുള്ള കേസ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."