HOME
DETAILS

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

  
July 04 2025 | 12:07 PM

Former South African player Dale Steyn has criticised the Indian managements decision not to field Indian star pacer Jasprit Bumrah in the second Test against England

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ സൗത്ത് ആഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ബുംറയെ ഇന്ത്യ കളിപ്പിക്കാത്തത് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ കളിപ്പിക്കാത്തത് പോലെയാണെന്നാണ് സ്റ്റെയ്ൻ അഭിപ്രായപ്പെട്ടത്.

''ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ റൊണാൾഡോയാണ്, പോർച്ചുഗൽ അദ്ദേഹത്തെ കളിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്നു. അതൊരു ഭ്രാന്തമായ തീരുമാനമാണ്. ഇന്ത്യ ബുംറയെ കളിക്കേണ്ടെന്ന് തീരുമാനിച്ചതുപോലെയാണ് ഇത്. ഇതിൽ ഞാൻ ആശയക്കുഴപ്പത്തിലാണ്" സ്റ്റെയ്ൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഉയർന്ന ജോലിഭാരം കാരണമാണ് രണ്ടാം മത്സരത്തിൽ ബുംറക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.  ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ചത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ ആയിരുന്നു ബുംറ നേടിയിരുന്നത്. 

ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഒരുപിടി തകർപ്പൻ റെക്കോർഡുകളും ബുംറ സ്വന്തമാക്കിയിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ സേന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഏഷ്യൻ താരമായും ബുംറ മാറിയിരുന്നു. 146 വിക്കറ്റുകൾ നേടിയ മുൻ പാക്കിസ്ഥാൻ താരം വസിം അക്രമിനെ മറികടന്നുകൊണ്ടാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 

ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി എവേ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഫൈഫർ സ്വന്തമാക്കുന്ന ബൗളറായി മാറാനും ബുംറക്ക് സാധിച്ചു. 12 തവണയാണ് എതിരാളികളുടെ തട്ടകത്തിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 64 ഇന്നിംഗ്സുകളിൽ നിന്നുമാണ് ബുംറ ഈ റെക്കോർഡ്‌ കൈപ്പിടിയിലാക്കിയത്. ഇതോടെ 108 ഇന്നിങ്സുകളിൽ നിന്നും 12 ഫൈഫറുകൾ നേടിയ മുൻ ഇന്ത്യൻ താരം കപിൽദേവിന്റെ റെക്കോർഡിന് ഒപ്പമെത്താനും ബുംറക്ക് സാധിച്ചു.

Former South African player Dale Steyn has criticised the Indian managements decision not to field Indian star pacer Jasprit Bumrah in the second Test against England



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  a day ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  a day ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  a day ago
No Image

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala
  •  a day ago