HOME
DETAILS

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

  
Abishek
July 05 2025 | 02:07 AM

Keralas Special Education Teachers Face Delay in Permanent Appointment

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളുടെ അധ്യാപനത്തിനായുള്ള റിസോഴ്സ് അധ്യാപകരുടെ സ്ഥിരനിയമനം ഇഴയുന്നു. കാൽനൂറ്റാണ്ടായി സ്‌പെഷൽ എഡ്യൂക്കേഷൻ ടീച്ചർമാർ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്തകാലത്ത് സുപ്രിം കോടതിയിൽ നിന്നുണ്ടായ ഒരു ഉത്തരവിൽ സ്‌പെഷൽ എഡ്യൂക്കേഷൻ ടീച്ചർമാർ സ്‌കൂളുകളിൽ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാനത്ത് 9955 റിസോഴ്‌സ് ടീച്ചർമാരാണ് ആവശ്യമുള്ളത്. എന്നാൽ, നിലവിൽ 2726 അധ്യാപകർ മാത്രമാണ് ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസം പകരാൻ രംഗത്തുള്ളത്. ഇവർക്ക് താൽക്കാലിക നിയമനം മാത്രമാണ് നൽകിയിട്ടുള്ളത്. സ്ഥിരനിയമനം ആവശ്യപ്പെട്ട് നിരവധി തവണ പ്രതിഷേധമുയർത്തിയിട്ടും അത് നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല.
മൂന്നുമാസം മുമ്പ് ഡിസബിലിറ്റി കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കുകയല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. സ്‌ക്രീനിങ് കമ്മിറ്റി ഇനി റിപ്പോർട്ട് കൊടുക്കുകയും അതിൽ അന്വേഷണം നടത്തി വിവിധ തലങ്ങളിൽ അംഗീകാരത്തിനെത്തിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ ഇത് നീണ്ടുപോകുമെന്നത് റിസോഴ്‌സ് അധ്യാപകരുടെ ആശങ്ക വർധിപ്പിക്കുന്നു.

താൽക്കാലിക അധ്യാപകരായി കണക്കാക്കുന്നതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾ പോയിട്ട് ശമ്പളം പോലും യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. സമഗ്ര ശിക്ഷ കേരളയിൽ ഇവരുൾപ്പെടെ വിവിധ മേഖലകളിലായി ഏഴായിരത്തോളം പേർ വേതന പ്രശ്‌നം നേരിടുന്നുണ്ട്. 

അതേസമയം, പി.എം ശ്രീ പദ്ധതിയിൽ കേരളം ചേരാത്തതിനാൽ ഫണ്ട് ലഭിക്കാത്ത വിഷയവും ഒരുവശത്തുണ്ട്. ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ, ഉപകരണ വിതരണം, ജീവനക്കാരുടെ വേതനം തുടങ്ങിയവ തടസപ്പെടാൻ ഇത് ഇടയാക്കുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്. 

2018ൽ കേന്ദ്ര-,- കേരള സർക്കാരുകൾ ധാരണയിലെത്തിയതുപ്രകാരം നടപ്പിലാക്കിയതാണ് സമഗ്ര ശിക്ഷാ കേരള പദ്ധതി. അതുകൊണ്ടുതന്നെ പി.എം ശ്രീയിൽ ഒപ്പിട്ടില്ലെന്ന പേരിൽ ഈ പദ്ധതിക്കുവേണ്ട വിഹിതം തടഞ്ഞുവയ്ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. 1300 കോടിയോളം രൂപ സമഗ്ര ശിക്ഷ കേരള പദ്ധതിക്ക് കുടിശ്ശിക ലഭിക്കാനുണ്ടെന്നാണ് വിവരം.

ഭിന്നശേഷി സൗഹൃദ കേരളമെന്ന് അവകാശപ്പെടുന്ന സർക്കാർ, പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് സ്‌കൂളുകളിൽ വേണ്ട സൗകര്യമൊരുക്കുകയും സ്‌കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളെ അവരുടെ വീടുകളിലെത്തി വിദ്യാഭ്യാസം നൽകാനുള്ള പദ്ധതികൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ, പദ്ധതികൾ നടപ്പാക്കുന്നതല്ലാതെ ജീവനക്കാർക്ക് വേതനവും മറ്റു അവശ്യ കാര്യങ്ങളുമൊരുക്കാൻ  സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതുമൂലം ഒരു വർഷമായി ഈ പദ്ധതികളെല്ലാം തന്നെ രോഗശയ്യയിലാണ്.

The permanent appointment of special education teachers, also known as Resource Teachers, for children with disabilities in Kerala is facing delays. Despite special education teachers working in schools for over 25 years, the Supreme Court has recently emphasized their importance in schools. The state government is yet to finalize the appointment process, leaving many special educators in uncertainty ¹.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  6 hours ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  6 hours ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  6 hours ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  7 hours ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  13 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  14 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  14 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  14 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  14 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  14 hours ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  16 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  17 hours ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  17 hours ago