HOME
DETAILS
MAL
കടലാടിപ്പാറ ഖനനം: വ്യവസായ മന്ത്രി മൗനം വെടിയണം
backup
September 06 2016 | 00:09 AM
കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്കയും സംശയവും ഉണ്ടാക്കുന്നതായി ഡി.സി.സി എക്സി.അംഗം സി.വി ഭാവനന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആശാപുര മാനേജിങ് ഡയരക്ടര്‍ സന്തോഷ് മേനോന്റെ വാക്കുകള്‍ സര്‍ക്കാരിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണ്. മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി ഇ ചന്ദ്രശേഖരന് പറയുന്നതു ശരിയല്ല എന്ന സന്തോഷ് മേനോന്റെ പ്രസ്താവനയോടു വ്യവസായ മന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇതില്‍ മറ്റു രഹസ്യ അജണ്ടകളുള്ളതായി സംശയിക്കേണ്ടി വരുമെന്നും ഈ വിഷയം പുറത്തുകൊണ്ടുവന്ന 'സുപ്രഭാതം' അഭിനന്ദനമര്‍ഹിക്കുന്നതായും ഭാവനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."