HOME
DETAILS

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

  
Abishek
July 05 2025 | 02:07 AM

Ministers Inauguration Stance Delays Govt Medical Colleges New Surgical Block

'പുതിയ ബ്ലോക്ക് തുറക്കാത്തതിനു പിന്നിൽ ആരോഗ്യ മന്ത്രി'; പാർട്ടിക്കുള്ളിൽ വിമർശനം
കോട്ടയം: ബിന്ദുവിൻ്റെ മരണം നടക്കുന്നതിൻ്റെ തലേന്ന് മന്ത്രി വീണാജോർജിനെതിരേ പാർട്ടിക്കുള്ളിൽ ഉയർന്നത് കടുത്ത വിമർശനം. 

ഗവ.മെഡിക്കൽ കോളജ് പുതിയ സർജിക്കൽ ബ്ലോക്ക് നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിന് പിന്നിൽ മന്ത്രിയുടെ പിടിവാശിയെന്നാണ് ഉയർന്ന വിമർശനം. അപകടത്തലേന്ന് ഏറ്റുമാനൂർ ഏരിയാ കമ്മറ്റിയിലെ യുവ നേതാവാണ് മന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചത്. 

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു വിമർശനം. മന്ത്രിയുടെ സൗകര്യാർത്ഥം ജില്ലയിലെ  ഉദ്ഘാടനങ്ങളെല്ലാം ഒരേ ദിവസം തന്നെ നടത്തണമെന്ന പിടിവാശിയാണ് ബ്ലോക്കിന്റെ ഉദ്ഘാടനം വൈകാൻ കാരണമെന്ന് പ്രതിനിധി ചൂണ്ടിക്കാട്ടി. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുകൾ തിരുത്തണമെന്നും വിമർശനമുയർന്നു. 
ജില്ലയിലെ പല ആശുപത്രികളിലും നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾ തുറന്നു നൽകിയിട്ടില്ല. ഇവയെല്ലാം മന്ത്രിക്ക് സൗകര്യമുള്ള ദിവസത്തിനായി കാത്തുകിടക്കുകയാണെന്നും പ്രതിനിധി തുറന്നടിച്ചു. 

മന്ത്രി വി.എൻ. വാസവനും സി.പി.എം. ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥനും, സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറുമടക്കം പങ്കെടുത്ത ശിൽപശാലയിൽ ആയിരുന്നു ആരോപണം. ഒടുവിൽ ഒരു വീട്ടമ്മയുടെ മരണത്തിൽ കലാശിച്ച സംഭവങ്ങളെ തുടർന്നാണ് രോഗികൾക്കായി പുതിയ ബ്ലോക്ക് തുറന്നു നൽകിയത്. 

10,11,12,13,14,15,17,24 എന്നീ വാർഡുകളും റേഡിയോ ഡയഗ്നോസിസ് വകുപ്പും സെൻട്രൽ സ്റ്റെറൈൽ സപ്ലൈ വകുപ്പും  പുതിയ സർജിക്കൽ ബ്ലോക്കിലേക്കും സി.എൽ നാല് വാർഡിലേക്കുമായി മാറ്റി പ്രവർത്തനം ആരംഭിച്ചു. രോഗികളെ പുതിയ വാർഡുകളിലേക്ക് മാറ്റി.

A controversy is brewing over the delayed opening of a new surgical block at a government medical college, allegedly due to a minister's insistence on scheduling the inauguration on a specific date. Critics argue this stance is causing hardship to the public.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  an hour ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  2 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  2 hours ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  2 hours ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  2 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  2 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  2 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  3 hours ago

No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  4 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  4 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  4 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  5 hours ago