HOME
DETAILS
MAL
ജനറലാശുപത്രിയില്‍ ടി.ബി സെന്ററിന്റെ ഗ്ലാസ് തകര്‍ത്തു മോഷണം
backup
September 06 2016 | 00:09 AM
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി ടി.ബി സെന്ററിന്റെ ഗ്ലാസ് തകര്‍ത്തു മോഷണം. ടി.ബി സെന്ററിനകത്തെ കംപ്യൂട്ടറിന്റെ മോണിറ്ററാണ് മോഷണം പോയത്. പൊലിസ് അന്വേഷണം തുടങ്ങി.
ജനറല്‍ ആശുപത്രിയുടെ പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടി.ബി സെന്ററില്‍ ഇന്നലെ രാവിലെയാണു മോഷണം നടന്നതു ശ്രദ്ധയില്‍പ്പെട്ടത്. പുറത്തെ വാതിലിനു സമീപത്തെ ഗ്ലാസാണ് പൊളിച്ച നിലയിലുള്ളത്. ഇവിടെ മോഷ്ടാവിന്റേതെന്നു കരുതുന്ന രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് പൊളിച്ച ശേഷം അകത്തു നിന്നു വാതിലിന്റെ കൊളുത്തു നീക്കിയാണു മോഷണം നടത്തിയതെന്നു കരുതുന്നു. മോഷ്ടാവിന്റേതെന്നു കരുതുന്ന പഴയ വസ്ത്രങ്ങള്‍ അകത്ത് ഉപേക്ഷിച്ച നിലയിലാണ്. അകത്തുണ്ടായിരുന്ന ഫയലുകള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. കാസര്‍കോട് പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."