വാര്‍ഷികാഘോഷം എട്ടിന്
തൃശൂര്‍: കിഴക്കുംപാട്ടുകര തെക്കുംമുറി കുമ്മാട്ടി മുഖങ്ങളുടെ 75ാം വാര്‍ഷികാഘോഷം എട്ടിന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് എസ്.എന്‍.എല്‍ ഔഷധശാല അങ്കണത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്‍ സുരേഷ്‌ഗോപി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ തെക്കുംമുറിദേശത്തെ 75 വയസ് കഴിഞ്ഞ അമ്മമാരെ ആദരിക്കും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. കുമ്മാട്ടിയുടെ ചരിത്രവും കഥകളും വിവരിക്കുന്ന പി.കെ. പ്രിയ എഴുതിയ തെക്കുമുറി കുമ്മാട്ടി എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശഖന്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവലിന് നല്‍കി നിര്‍വഹിക്കും. 11ന് വൈകുന്നേരം അഞ്ചിന് അതേ വേദിയില്‍ കിഴക്കുംപാട്ടുകര ദേശവാസികളുടെ സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറും.
15ന് ഉച്ചയ്ക്ക് ഒരുമണിക്ക് തെക്കാട്ട് ഇല്ലം വേട്ടക്കൊരുമകന്‍ സന്നിധിയില്‍ നിന്നും തെക്കുമുറി കുമ്മാട്ടികളി ആരംഭിക്കും. ദേശങ്ങള്‍ ചുറ്റി വൈകുന്നേരം ഏഴിന് വേട്ടക്കൊരുമകന്‍ സന്നിധിയില്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ ഡോ. കെ.മുരളീധരന്‍, എം.ഉണ്ണികൃഷ്ണന്‍, ടി.ജയകൃഷ്ണന്‍, എം.ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."