ഒ.ഡി.എഫിന് ചെലവഴിക്കുന്ന തുക സര്‍ക്കാര്‍ തിരിച്ച് നല്‍കും: പി.കെ ബിജു എം.പി
തൃശൂര്‍: പ്ലാന്‍ ഫണ്ടില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന തുക സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് പി.കെ ബിജു എം.പി പറഞ്ഞു. ആസൂത്രണ ഭവന് ഹാളില്‍ നടന്ന ജില്ലാതല വികസന ഏകോപന നിരീക്ഷണ സമിതി ദിശയുടെ പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.പി. സമിതിയുടെ അടുത്ത യോഗം ഒക്ടോബര്‍ 22 ന് രാവിലെ 11 ന് ആസൂത്രണ ഭവന് ഹാളില്‍ ചേരും. സമയബന്ധിതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ദിശയുടെ ലക്ഷ്യമെന്നും എം.പി അറിയിച്ചു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ അഭിപ്രായം തേടണം. റോഡ് വികസനം ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥരുടെ അനുമതി പത്രം വാങ്ങണമെന്നും എം.പി നിര്‍ദേശിച്ചു. ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്, മുരളി പെരുനെല്ലി എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എ.കൗശിഗന്, പി.ഡി ഫിലിപ്പ്, എ.ഡി.സിമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."