നഗരസഭയുടെ ഓണം, ബക്രീദ് ചന്ത ഉദ്ഘാടനം നാളെ
ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണം, ബക്രീദ് ചന്ത ഉദ്ഘാടനം നാളെ. നാളെ രാവിലെ 10.30ന് നഗരസഭ പരിസരത്ത് പ്രത്യേകം തയാറാക്കിയ ചന്ത കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് എന്‍.കെ അക്ബര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികള്‍, കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ചേലക്കര, പഴയന്നൂര്‍, ഫാമുകള്‍ വഴിയും കൊടകര, ചാലക്കുടി എന്നിവിടങ്ങളില്‍ കൃഷി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികളും ഓണക്കുലകളും കുടുംബശ്രീയുടെ വിവിധ യൂനിറ്റുകളുടെ പലഹാരങ്ങള്‍, കൂടാതെ മുളക്, മല്ലി, അരി തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളും ചന്തയില്‍ ലഭ്യമാണ്. വെറ്റിലപ്പാറ സര്‍വിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചക്ക ഉല്‍പ്പന്നങ്ങളായ ചക്ക സ്ക്വാഷ്, ചക്ക അച്ചാര്‍, ചക്ക പുട്ടുപൊടി, ചക്ക് ചപ്പാത്തി, ചക്ക മിക്സര്‍, ചക്ക പായസം എന്നിവ ചന്തയിലെ പ്രധാന ഇനങ്ങളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എച്ച് സലാം, എ.സി ആനന്ദന്, സഫൂറ ബക്കര്‍, കൗണ്‍സിലര്‍ എ.എച്ച് അക്ബര്‍, കൃഷി ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.ജോഷിമോന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."