വ്യാപാരിയെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ച സംഭവം; നാല് പേര്‍ കോടതിയില്‍ കീഴടങ്ങി
കൊടുങ്ങല്ലൂര്‍: പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കയറി വ്യാപാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.
എറിയാട് സ്വദേശികളായ പനങ്ങാട്ട് സുജേഷ് (24), വലിയവീട്ടില്‍ സംജാദ് (26), കല്ലേഴത്ത് അശ്വിന്‍ (28), മുരളി (22) എന്നിവരാണ് കോടതിയില്‍ ഹാജരായത്. ഒരു പകല്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ട ഇവരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി ജാമ്യത്തില്‍ വിട്ടു.
സംഭവത്തില്‍ ഉള്‍പ്പെട്ട എറിയാട് മുടിയക്കര നിസാര്‍ (26) നെ ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.30 നാണ് തെക്കേനടയിലെ കര്‍ണ്ണകി സില്‍വര്‍ ജ്വല്ലറി ഉടമ പുല്ലൂറ്റ് മുല്ലേക്കാട്ടില്‍ വിനോദിനെ (42) അഞ്ചംഗസംഘം കടയില്‍ കയറി ക്രൂരമായി ആക്രമിച്ചത്.
ഇടിക്കട്ട ഉപയോഗിച്ചുള്ള ഇടിയേറ്റതിനെ തുടര്‍ന്ന് ഇയാളുടെ തലയില്‍ അഞ്ച് തുന്നലുകള്‍ വേണ്ടി വന്നിരുന്നു. പട്ടാപകല്‍ നഗരമധ്യത്തിലെ കടയില്‍ നടന്ന അക്രമങ്ങളിലുള്‍പ്പെട്ടവരെ വ്യക്തമായി തിരിച്ചറിയുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ദിവസങ്ങളായി വൈറല്‍ ആയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിനിടയിലാണ് പൊലിസിന്റെ കണ്ണ് വെട്ടിച്ച് പ്രതികള്‍ കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."