HOME
DETAILS

10 മിനിറ്റ് കൊണ്ട് വീട്ടില്‍ തയാറാക്കാം നല്ല രുചിയും മണവുമുള്ള സാമ്പാര്‍ പൊടി..!  ഇനി കടയില്‍ പോയി വാങ്ങേണ്ട

  
Laila
July 09 2025 | 05:07 AM

Homemade Sambar Powder Pure Fresh  Flavorful

 

സാമ്പാര്‍ പൊടി വാങ്ങാന്‍ മറന്നു പോയാല്‍ വിഷമിക്കണ്ട. നമുക്ക് അടുക്കളയില്‍ തന്നെ ഇവയുണ്ടാക്കി നോക്കാവുന്നതാണ്. ഇതിന്റെ രുചി ഒന്നു വേറെ തന്നെയായിരിക്കും. രാസവസ്തുക്കള്‍ ചേര്‍ത്ത, മാസങ്ങളുടെ പഴക്കമുള്ള സാമ്പാര്‍ പൊടി പായ്ക്ക് ഇനി വേണ്ട.

ഇതിനാണെങ്കില്‍ വളരെ കുറച്ചു സമയമേ വേണ്ടൂ.. നല്ല രുചിയും മണവുമായിരിക്കും. ചോറിനൊപ്പവും കഴിക്കാം. ഇനി ഇഡലിയോ ദോശയോ ആണെങ്കില്‍ പോലും രുചിയോടെ തന്നെ നമുക്ക് കഴിക്കാവുന്നതാണ്. 

ഒരു ചെറിയ കപ്പ് ഉലുവ, ഉണക്കമുളക് -14, നിലക്കടല-5 സ്പൂണ്‍, ജീരകം-2 സ്പൂണ്‍, കുരുമുളക് -1 സ്പൂണ്‍, ശതാവരി-അര സ്പൂണ്‍, കറിവേപ്പില-5 തണ്ട്, മഞ്ഞപ്പൊടി- ഒരു സ്പൂണ്‍.


ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതിലേക്ക് ഉലുവ ഇട്ടു കൊടുക്കുക. തീ ചെറുതാക്കി വച്ചു വേണം ഇളക്കാന്‍. മെല്ലെ വറുത്തെടുക്കുക. മണം വന്നു തുടങ്ങുമ്പോള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് കടലപരിപ്പും ഉഴുന്നും ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാവുന്നതു വരെ വറുക്കുക.

 

 

sa 22.JPG

ശേഷം ജീരകം കുറച്ച് ഉലുവ കുരുമുളക് ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂന്നു മിനിറ്റ് ചെറിയ തീയില്‍ വഴറ്റുക. നന്നായി വഴന്നുവരുമ്പോള്‍ കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്തു കുറച്ചു സമയം കൂടെ ഇളക്കുക.

ഇനി തീ ഓഫ്  ചെയ്തു ഇവ തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കുക. അടിപൊളി സാമ്പാര്‍ മസാല റെഡി. വായുകടക്കാത്ത പാത്രത്തിലാക്കി വച്ചാല്‍ മൂന്നു മാസം വരെ ഉപയോഗിക്കാം. 

 

sam.JPG

വീട്ടില്‍ തന്നെ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങള്‍- നൂറു ശതമാനം ഇവ ശുദ്ധമായിരിക്കും. അഡിറ്റീവുകള്‍ ഇല്ല. ആരോഗ്യത്തിനും നല്ലത്. പുറത്തു നിന്നു വില കൂടിയ പാക്കറ്റു വാങ്ങുന്നത് ലാഭം. രുചിയും മണവും സൂപ്പര്‍. 

രാസവസ്തുക്കള്‍ ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ ഇത് വയറിനെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago