പട്ടാമ്പി മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം
പട്ടാമ്പി: മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലിനെയും അംഗങ്ങളെയും നോക്കുകുത്തിയാക്കി പെന്ഷന് വിതരണം നടത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പെന്ഷന് വിതരണത്തിലെ രാഷ്ട്രീയ വല്‍ക്കരണം അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രമേയത്തോട് സി.പി.എമ്മിന്റെ ആറ് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
പ്രാദേശിക സി.പി.എം നേതാക്കള്‍ വീടുകളില്‍ ചെന്ന് പണം വിതരണം ചെയ്യുന്നതോടപ്പം പണം ലഭിക്കാത്ത വീട്ടുകാരോട് മുന്‍സിപ്പാലിറ്റിയേയും അംഗങ്ങളെയും കുറ്റപ്പെടുത്തുന്നതായും യോഗത്തില്‍ ചൂണ്ടികാട്ടി.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കാത്ത പക്ഷം പെന്ഷന് വിതരണ കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് മുന്‍സിപ്പല്‍ ചെയര്മാന് കെ.പി വാപ്പുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."