തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടു നേര്‍ച്ച പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദിക്ര്‍ ദുആ സമ്മേളനം ഇന്ന്
തെയ്യോട്ടുചിറ: തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടുനേര്‍ച്ചയുടെ നാലാം ദിവസമായ ഇന്ന് ദിക്ര്‍ ദുആ സമ്മേളനവും കമാലി സംഗമവും നടക്കും. വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹീം ദാരിമിയുടെ പ്രാര്‍ഥനയോടെ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന കമാലി സംഗമം പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍ വഹബി ഉദ്ഘാടനം ചെയ്യും.
വിവിധ ഭാഗങ്ങളിലെ പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന കമാലി സംഗമത്തില്‍ ആചാരം അനാചാരം എന്ന വിഷയത്തില്‍ ജലീല്‍ സഖാഫി പുല്ലാര പണ്ഡിത ചര്‍ച്ചക്കു നേതൃത്വം നല്‍കും.
വെകിട്ട് ഏഴിന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ അഷ്‌റഫി കക്കുപ്പടി സ്വാഗതം പറയും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ ദിക്‌റ് ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും. നാളെ നടക്കുന്ന ഖത്തം ദുആ സമ്മേളനത്തിനു മാത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
വ്യാഴാഴ്ച നടക്കുന്ന മൗലീദ് പാരായണത്തിന്നും അന്നദാനത്തിനും കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍ മുഖ്യകാര്‍മികത്വം നല്‍കും. ഇന്നു നടക്കുന്ന കമാലി സംഗമത്തില്‍ പണ്ഡിതന്മാര്‍ക്ക് സംശയനിവാരണത്തിനുള്ള അവസരം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സ്ത്രീകള്‍ക്കടക്കം പതിനായിരങ്ങള്‍ക്കുള്ള സൗകര്യമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."