ഒറ്റ തെരഞ്ഞെടുപ്പ്; മോദിയെ പിന്തുണച്ച് രാഷ്ട്രപതിയും
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തിനു രാഷ്ട്രതിയുടെ പിന്തുണ. രാജ്യത്തെ തദ്ദേശ-നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയെന്ന മോദിയുടെ ആശയത്തെയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണച്ചിരിക്കുന്നത്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാലയത്തില്‍ കാസെടുക്കുമ്പോള് വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രാഷ്ട്രപതി നിലപാടറിയിച്ചത്.
തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ ഭരണസംവിധാനത്തെ സ്തംഭിപ്പിക്കുന്നു. എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തുന്നതിലൂടെ പണവും സമയവും ലാഭിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാര്‍ച്ചില്‍ നടന്ന ബി.ജെ.പി യോഗത്തിലാണ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. 2015ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."