HOME
DETAILS

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

  
Web Desk
July 12 2025 | 10:07 AM

Muslim League leader PMA Salam criticized the Kerala government

മലപ്പുറം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ്. യു ടേണ്‍ അവര്‍ക്ക് പുത്തരിയല്ല. പി.എം.എ.സലാം പറഞ്ഞു. ആലോചിക്കാതെ നടപടിയെടുത്തതിന്റെ ഫലമായി യു ടേണ്‍ അടിക്കലും കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങലും സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. 

സമസ്തയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അവരുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അപ്പോള്‍ ചര്‍ച്ചക്ക് തയ്യാറല്ല എന്ന മന്ത്രിയുടെ നിലപാടാണ് ജനാധിപത്യവിരുദ്ധമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവരുമായി ചര്‍ച്ചക്ക് തയ്യാറാവണം- പി.എം.എ.സലാം ചൂണ്ടിക്കാട്ടി. 

കീമിന്റെ വിഷയത്തില്‍ ഒരുപാട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നതും സര്‍ക്കാരിന്റെ ഈ നിലപാടിന്റെ ഫലമാണെന്നും പി.എം.എ.സലാം വിമര്‍ശിച്ചു. ആഗസ്റ്റ് 14-നാണ് അഡ്മിഷന്റെ അവസാന തീയതി. അതിന് മുമ്പ് ഇതെല്ലം പരിഹരിക്കേണ്ടേ - അദ്ദേഹം ചോദിച്ചു. ഫുട്‌ബോള്‍ മത്സരം ആരംഭിച്ചിട്ട് അതിന്റെ നിയമം മാറ്റുന്നപോലെയാണ് സര്‍ക്കാരിന്റെ നിലപാടുകളെന്നും സലാം പരിഹസിച്ചു. 

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി നടത്തിയ പ്രതികരണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്ന് സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം എന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രതികരണം വിവാദമായതോടെ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ചര്‍ച്ചയ്ക്ക് വേണ്ട സമസ്ത സമയം അറിയിച്ചാല്‍ മതിയെന്നും ശിവന്‍കുട്ടി പറഞ്ഞു. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി തന്റെ പ്രതികരണത്തെ വിശദീകരിച്ചു.

സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രിക്കാണ് നല്‍കിയതെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്ന് സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Muslim League leader P.M.A. Salam criticized the Kerala government for repeated policy U-turns over the school timing issue, calling the Education Minister’s refusal to engage in dialogue with Samastha undemocratic. Samastha leaders also demanded clarification from the Chief Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  3 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  3 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  3 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  3 days ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  3 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  3 days ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  3 days ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  3 days ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  3 days ago