HOME
DETAILS

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

  
Sabiksabil
July 12 2025 | 14:07 PM

Plea Filed in Supreme Court for Nimisha Priyas Release Diplomatic Efforts Underway

 

ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ വക്കാലത്ത് സമർപ്പിച്ചു. അഡ്വ. രാജ് ബഹദൂർ യാദവാണ് ഹരജി സമർപ്പിച്ചത്. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് തിങ്കളാഴ്ച സുപ്രീം കോടതി ഹരജി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

2017-ൽ യമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ 2018-ൽ യമൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2020-ൽ അപ്പീൽ കോടതിയും 2023-ൽ യമൻ സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചിരുന്നു. ഈ മാസം 16-ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, മോചനത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ.

നയതന്ത്ര തലത്തിൽ കേന്ദ്രസർക്കാർ നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. യമനിൽ വ്യവസായം നടത്തുന്ന ഒരു മലയാളി ഇടപെടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ മാർഗങ്ങളും പരിശോധിക്കുന്നുണ്ടെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തോട് വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറ്റോർണി ജനറലിന്റെ ഓഫീസ് ആരാഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  17 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  18 hours ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  18 hours ago
No Image

'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

International
  •  18 hours ago
No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  18 hours ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  19 hours ago
No Image

വിപ‍ഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു

International
  •  19 hours ago
No Image

കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്

Kuwait
  •  19 hours ago