HOME
DETAILS

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

  
Web Desk
July 13, 2025 | 6:02 PM

youth Congress state general secretary has criticized PJ Kurien through a Facebook post after he spoke against the Youth Congress

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച പിജെ കുര്യനെതിരെ  സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിജെ കുര്യന്റെ പ്രായത്തേക്കാള്‍ കൂടുതലാണെന്ന് ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്നം പറഞ്ഞു. മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറെ എന്ന് വിളിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. 

പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എസ്എഫ് ഐയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് പിജെ കുര്യനെതിരെ പരസ്യ നിലപാടുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസുകാരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം കാണിച്ചില്ലെങ്കിലും പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതെന്നും ജനറല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ കുറിച്ചു.


കുറിപ്പിന്റെ പൂർണ്ണരൂപം

Mr.പെരുന്തച്ചൻ കുര്യൻ സാറേ ,
യൂത്ത് കോൺഗ്രസ്‌ കെ എസ് യു പ്രവർത്തകരുടെ മേൽ ഉള്ള വ്യക്തിഗത കേസുകളുടെ എണ്ണം താങ്കളുടെ  പ്രായത്തിനെക്കാളും കൂടുതൽ ആണ് ... 
ഒരു വലിയ വിഭാഗം സമര പോരാട്ടങ്ങളുടെ ഭാഗമായി അഴിക്കുള്ളിലും ആണ്. .. 

അങ്ങ്  ദീർഘ കാലം പാർട്ടി നൽകിയ അധികാരത്തിന്റെ  ശീതളമായ ഉന്നതങ്ങളിൽ ഇരുന്ന് അപ്പം തിന്ന് ക്ഷീണിച്ച്  ഒടുവിൽ വിശ്രമ ജീവിതത്തിന് ഇടയ്ക്ക്  എല്ലിന്റിടയിൽ കുത്തുമ്പോ ഇങ് പൊരിവെയിലത്തും പെരുമഴയത്തും അതേ പാർട്ടിക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത്  പോലീസിന്റെ തല്ലു കൊണ്ട് തല പൊളിഞ്ഞാലും നട്ടെല്ല് വളയ്ക്കാതെ നിന്ന് പോരാടുന്ന യൂത്ത് കോൺഗ്രസ്‌കാരെ രാഷ്ട്രീയമായി സംരക്ഷിക്കാൻ ഉള്ള പ്രാഥമിക ഉത്തരവാദിത്വം കാണിച്ചില്ലെങ്കിലും പിന്നിൽ നിന്നും ഉളി എറിഞ്ഞു വീഴ്ത്തരുതേ  എന്ന് അപേക്ഷിക്കുക അല്ല താകീത് ചെയ്യുന്നു !
അനുഗ്രഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ കുര്യൻ സാറേ . .. അപ്പോ ശെരി സാറേ

youth Congress state general secretary has criticized P.J. Kurien through a Facebook post after he spoke against the Youth Congress



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  a minute ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  2 minutes ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  34 minutes ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  an hour ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  an hour ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  an hour ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  an hour ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  an hour ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  2 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  2 hours ago