HOME
DETAILS

പപ്പടം വേഗം കേടാകുന്നുണ്ടോ...? എങ്കില്‍ പരിഹാരം ഇതാ

  
Laila
July 14 2025 | 09:07 AM

 What to Do to Keep Pappadam Pappad Fresh and Prevent Spoilage

മലയാളികള്‍ പൊതുവേ പപ്പട പ്രിയരാണ്. പുട്ടും-പപ്പടവും കഞ്ഞിയും-പപ്പടവും ബിരിയാണിയും-പപ്പടവും ചോറും-പപ്പടവും അങ്ങനെ പല തരത്തില്‍ പപ്പടം കഴിക്കുന്ന ശീലമുള്ളവരാണ് നമ്മള്‍. ചിലര്‍ക്ക് വല്ലപോഴുമൊക്കെ മതിയാവും പപ്പടം. പപ്പടം എണ്ണയില്‍ കാച്ചിയും അടുപ്പില്‍ വച്ച് ചുട്ടും അങ്ങനെ പലവിധത്തില്‍ ഭക്ഷണമാക്കി കഴിക്കുന്നവരുമുണ്ട്. ഉഴുന്നു പരിപ്പും അപ്പക്കാരവും പെരുങ്കായവും ഉപ്പുമാണ് പപ്പടത്തിന്റെ സാധാരണ ചേരുവ. 


മായം ചേര്‍ക്കാത്ത മാവും ഉഴുന്നും കുഴച്ച് മായം ഒന്നുമില്ലാതെ തന്നെ പപ്പടം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 

എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. വിവിധ നിറത്തിലും പലതരം മാവ് ഉപയോഗിച്ചും വൃത്തിഹീനമായും മായങ്ങള്‍ കലര്‍ത്തിയുമാണ് പല പപ്പടങ്ങളുടെയും നിര്‍മാണം. 
അതുകൊണ്ടു  തന്നെ പപ്പടം പെട്ടെന്നു കേടുവരുന്നുവെന്നത് പലരും അഭുമുഖീകരിക്കുന്ന ഒരുപ്രശ്‌നമാണ്. 

 

pap2.jpg

എന്താണ് പ്രതിവിധി

പപ്പടം പെട്ടെന്ന് പൂപ്പല്‍ വരുന്നത് തടയാന്‍ ഒരു പ്രതിവിധിയുണ്ട്. പപ്പടം കേടുകൂടാതിരിക്കാന്‍ അവ സൂക്ഷിക്കുന്ന ടിന്നില്‍ അല്‍പം ഉലുവ ഇട്ടുവയ്ക്കുക. പിന്നെ പപ്പടം കേടുവരുകയില്ല. 



ഇങ്ങനെ ചെയ്താല്‍ പപ്പടം ദിവസങ്ങളോളം കേടുവരാതെ ഇരിക്കുന്നതാണ്. അതുപോലെ പാക്കറ്റ് പൊട്ടിക്കാത്ത പപ്പടമാണെങ്കില്‍ 
 അങ്ങനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്. ഇനി പൊട്ടിച്ചു രണ്ടു ദിവസം കഴിഞ്ഞതാണെങ്കില്‍ എയര്‍ടൈറ്റായ പാത്രത്തില്‍ വയ്ക്കാവുന്നതാണ്.

വറുത്ത പപ്പടമാണെങ്കില്‍ പ്ലാസ്റ്റിക്ക് കവറില്‍ കെട്ടി വയ്ക്കുകയോ ചെയ്യാം. വായു കയറാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ ഒരാഴ്ച വരെ പപ്പടം കേടുവരാതെ കിട്ടുന്നതാണ്. 

chuttpa.jpg


പൊട്ടിച്ച പാക്കറ്റാണെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ ആക്കി സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ വയ്ക്കുന്ന പപ്പടമാണെങ്കില്‍ പൊരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് വയ്ക്കണം. തണുപ്പ് പോയതിനു ശേഷം മാത്രമേ പൊരിക്കാവു.

 പുറമേ നിന്നു വാങ്ങുന്ന പപ്പടങ്ങളില്‍ കൃത്രിമ ചേരുവകള്‍ ഉണ്ടാവാറുണ്ട്. ഇവ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് കഴിയുന്നതും വീട്ടില്‍ തന്നെ തയാറാക്കുന്നതാണ് നല്ലത്. 

പപ്പടം കേടുവരാതെ ഇരിക്കാന്‍ ചെയ്യേണ്ടത്

പപ്പടം ഈര്‍പ്പമില്ലാതെ നന്നായി സൂക്ഷിച്ചാല്‍ തന്നെ ഏറെ കാലം പുതിയതു പോലെ നിലനിര്‍ത്താന്‍ കഴിയും. 
പ്ലാസ്റ്റിക് അല്ലെങ്കില്‍ ഗ്ലാസ് എയര്‍ടൈറ്റ് അടപ്പുള്ള പോട്ടുകളില്‍ പപ്പടം സൂക്ഷിക്കുന്നത് നല്ലതാണ്.  സിലിക്കാ ജെല്‍ പാക്കറ്റ് ഉപയോഗിക്കുക.

papaa.jpg


ചെറിയ ഈര്‍പ്പനാശിനി പാക്കറ്റുകള്‍ കണ്ടെയ്‌നറിന്റെ ഉള്ളിലിട്ട് ഈര്‍പ്പം കുറയ്ക്കാവുന്നതാണ്. പഴയ പപ്പടവും പുതിയ പപ്പടവും ഒരുമിച്ചു വയ്ക്കരുത, ഇത് രണ്ടും തമ്മില്‍ കലര്‍ന്നാല്‍ മുഴുവന്‍ പപ്പടവും വൃത്തികേടാവാന്‍ ഇടയാകും. 

ഒഴിവാക്കേണ്ടത്

നനഞ്ഞ കൈകൊണ്ട് പപ്പടം കൈകാര്യം ചെയ്യരുത.് ഫ്രിഡ്ജില്‍ കഴിയുന്നതും സൂക്ഷിക്കാതിരിക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  2 hours ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  2 hours ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  2 hours ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  3 hours ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  4 hours ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  4 hours ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  4 hours ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  5 hours ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  5 hours ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  5 hours ago