HOME
DETAILS

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

  
Farzana
July 15 2025 | 05:07 AM

Third Israeli Soldier Dies by Suicide in 10 Days Amid Gaza War Mental Health Concerns Rise

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു. ഇസ്‌റാഈല്‍ അധിനിവേശ ഗൊലാന്‍ കുന്നുകളിലെ സൈനിക കേന്ദ്രത്തിലാണ് സംഭവം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആത്മഹത്യചെയ്യുന്ന മൂന്നാമത്തെ സൈനികനാണ് ഇത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അതേസമയം, മരിച്ച സൈനികനെ കുറിച്ചോ ഇയാളുടെ മരണം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ സൈനികര്‍ പുറത്തുവിട്ടിട്ടില്ല. സൈനികകേന്ദ്രത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു എന്നതാ മാത്രമാണ് പുറത്തു വരുന്ന വിവരം. നേഹല്‍ ബ്രിഗേഡ് സംഘാംഗമായ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വിവരം ഇസ്‌റാഈലി ചാനല്‍ 12 ആണ് പുറത്തുവിട്ടത്. 

ഗസ്സ മുനമ്പില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സൈനിക പൊലിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു റിസര്‍വിസ്റ്റ് സൈനികനേയും മറ്റൊരു സൈനികനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ നെതന്യാഹു സര്‍ക്കാറിനെതിരായ പ്രതിഷേധം ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്.

'കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് സൈനികര്‍ ആത്മഹത്യ ചെയ്തു. ഇത് ശ്വാസംമുട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്' പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് എക്സില്‍ കുറിച്ചു.

 

ഈ വര്‍ഷാദ്യം മുതല്‍ 15 സൈനികര്‍ ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം ജീവനുകള്‍ നശിപ്പിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ഒക്ടോബറില്‍ ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണം ഏറെ അധികരിച്ചതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജൂലൈ ആറിനായിരുന്നു റിസര്‍വ് സൈനികന്റെ ആത്മഹത്യ. വടക്കന്‍ നഗരമായ സഫേദിന് സമീപമുള്ള ഒരു വനത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗസ്സ യുദ്ധത്തിന്റെ മാനസിക പ്രശ്‌നങ്ങള്‍ കാരണമായിരുന്നു ഇയാളുടെ ആത്മഹത്യയെന്ന് ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
2024 ല്‍ മാത്രം 21 സൈനികര്‍ ജീവന്‍ വെടിഞ്ഞതായി ഇസ്‌റാഈല്‍ ഹയോം പത്രം നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം 42 സൈനികര്‍ ആത്മഹത്യ ചെയ്തതായാണ് മെയ് മാസത്തില്‍ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കൊല തുടരുകയാണ്. 24 മണിക്കൂറിനിടെ 78 ഫലസ്തീനികളെയാണ് വ്യത്യസ്ത ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സഹായ വിതരണം നടത്തുന്ന ജി.എച്ച്.എഫ് സെന്ററിലെത്തിയവരെ ഇന്നലെയും ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നിരുന്നു. അതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. ഗസ്സയില്‍ ആക്രമണം നെതന്യാഹു നീട്ടിക്കൊണ്ടുപോകുന്നത് അധികാരത്തില്‍ പിടിച്ചു നില്‍ക്കാനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് ഗസ്സയില്‍ സൈന്യം കൂട്ടക്കുരുതി തുടരുന്നത്.

അതിനിടെ, ഗസ്സയില്‍ ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം ശക്തിപ്പെടുത്തി.  ഇന്നലെ നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മെര്‍ക്കാവ ടാങ്കും തകര്‍ത്തു. ഒരേസമയം മൂന്നിടത്താണ് ആക്രമണം നടത്തിയത്. ഗറില്ലാ യുദ്ധതന്ത്രമാണ് ഹമാസ് നടത്തുന്നത്.

 

A third Israeli soldier has died by suicide in 10 days at a military base in the Golan Heights. Reports link rising suicides among IDF troops to the ongoing Gaza war, which has seen intensified operations, mounting casualties, and growing domestic criticism. The mental toll is alarming, with 42 suicides since the war began.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  a day ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  a day ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  a day ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  a day ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  a day ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  a day ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  a day ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  a day ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  a day ago