HOME
DETAILS

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

  
Sudev
July 15 2025 | 05:07 AM

Vaibhav Suryavanshi become the youngest player to take wicket in youth test cricket

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിലും ചരിത്രം സൃഷ്ടിച്ച് യുവതാരം വൈഭവ് സൂര്യവംശി. ഇത്തവണ ബാറ്റ് കൊണ്ടല്ല ബൗളിങ്ങിലാണ് വൈഭവ് റെക്കോർഡിട്ടത്. ഇംഗ്ലണ്ടിനെതിരെ രണ്ട് വിക്കറ്റുകൾ നേടിയാണ് വൈഭവ് തിളങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹംസ ഷെയ്ഖ്, തോമസ് റ്യു എന്നിവരെയാണ് വൈഭവ് പുറത്താക്കിയത്.

ഇതോടെ യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് വൈഭവ് സ്വന്തം പേരിൽ കുറിച്ചത്. 14 വർഷവും 107 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ഈ നേട്ടം മനീഷിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 2019ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള യൂത്ത് ടെസ്റ്റിൽ ആയിരുന്നു മനീഷി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും പ്രകടനമാണ് വൈഭവ് സൂര്യവംശി നടത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

ഇംഗ്ലണ്ടിനെതിരെ 73 പന്തിൽ 143 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. 13 കൂറ്റൻ സിക്സുകളും 10 ഫോറുകളും ആണ് താരം അടിച്ചെടുത്തത്. 52 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ അണ്ടർ 19 ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു.

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

അതേസമയം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ 540 റൺസ് ആണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 439 റൺസിന് പുറത്താവുകയായിരുന്നു. നിലവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 128 റൺസിന് മൂന്ന് വിക്കറ്റുകൾ എന്ന നിലയിലാണ് ഉള്ളത്. വൈഭവ് സൂര്യവംശി രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 44 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 56 റൺസായിരുന്നു സൂര്യവംശിയുടെ ബാറ്റിൽ നിന്നും പിറന്നത്.

നേരത്തെ ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.  ആയുഷ് മാത്രേ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു 115 പന്തിൽ 102 റൺസ് ആണ് ആയുഷ് സ്വന്തമാക്കിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ്  താരത്തിന്റെ പ്രകടനം.

Youngster Vaibhav Suryavanshi also created history in Under-19 Test cricket against England. Vaibhav shone by taking two wickets against England. Vaibhav holds the record for being the youngest Indian to take a wicket in a Youth Test. Vaibhav achieved this feat at the age of 14 years and 107 days.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് 

National
  •  3 hours ago
No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  4 hours ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  4 hours ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  5 hours ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  5 hours ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  5 hours ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  5 hours ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  6 hours ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  6 hours ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  6 hours ago